/sathyam/media/post_attachments/xSYjVOUeAkPbVkbPXOQM.jpg)
ചാത്തന്നൂർ: ചിങ്ങം ഒന്ന് കർഷക ദിനമായി ആഘോഷിക്കുന്നതിനോടനുബന്ധിച്ച് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെയും ചാത്തന്നൂർ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചാത്തന്നൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന മികച്ച കർഷകരെ ആദരിക്കുന്നു. നെൽക്കർഷകൻ, യുവ കർഷകൻ, വനിതാ കർഷക, സമ്മിശ്ര കർഷകൻ, ക്ഷീര കർഷകൻ/ക്ഷീര കർഷക, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ കർഷകൻ, മുതിർന്ന കർഷകത്തൊഴിലാളി, കുട്ടിക്കർഷകൻ എന്നീ വിഭാഗങ്ങളിൽ വരുന്ന മികച്ച കർഷകരെയാണ് ആദരിക്കുന്നത്. ചാത്തന്നൂർ പ്രദേശത്തിന്റ കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിൽ നൽകുന്ന സംഭാവനകൾ പരിഗണിച്ചായിരിക്കും അർഹതയുള്ള കർഷകരെ കണ്ടെത്തുന്നത്.
ഇതിനായി ചുമതലപ്പെടുത്തുന്ന ഫീൽഡ് തല പരിശോധന സമിതി, കൃഷിയിടങ്ങൾ സന്ദർശനം നടത്തി വിലയിരുത്തിയാകും അവാർഡിനായി കർഷകരെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കർഷകരെ കർഷക ദിനാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 17 (ചിങ്ങം 1) നടക്കുന്ന ചടങ്ങിൽ ആദരിക്കും. പുരസ്ക്കാരത്തിനായുള്ള അപേക്ഷകൾ ആഗസ്റ്റ് അഞ്ചിനകം കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം കൃഷിയെ സംബന്ധിച്ച ഒരു ലഘു വിവരണം കൂടി ഉൾപ്പെടുത്തണം. പേര്, മേൽ വിലാസം, ഫോൺ നമ്പർ എന്നിവ നിർബന്ധമായും അപേക്ഷയിൽ രേഖപ്പെടുത്തണം. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻ വർഷങ്ങളിൽ അവാർഡ് ലഭിച്ചിട്ടുള്ള കർഷകർ അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us