/sathyam/media/post_attachments/XCkbs5RNZ64t7oHodrB9.jpg)
ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന മുഖ്യമന്ത്രി ചിരഞ്ജീവി സ്വാസ്ഥ്യ ബീമാ യോജന പദ്ധതിയുടെ ആദ്യപാദത്തില്‍ ഗുണഭോക്താക്കളായത് 1.2 ലക്ഷത്തിലധികം പേര്‍. പദ്ധതി തുടങ്ങി മൂന്ന് മാസത്തിനകമാണ് രാജസ്ഥാനിലെ ഇത്രയുംപേര്‍ സൗജന്യ ചികിത്സ പദ്ധതി പ്രയോജനപ്പെടുത്തിയത്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ രാജ്യമൊട്ടാകെ പ്രയാസമനുഭവിക്കുന്ന സമയത്തായിരുന്നു പദ്ധതിയുടെ തുടക്കം. പണരഹിതമായ ചികിത്സാ സൗകര്യം പലരുടെയും ചികിത്സ ചെലവ് കുറയ്ക്കാനും സഹായിച്ചു. സംസ്ഥാന ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന 1.3 കോടിയിലധികം കുടുംബങ്ങള്‍ മുഖ്യമന്ത്രി ചിരഞ്ജീവി സ്വാസ്ഥ്യ ബീമാ യോജന പദ്ധതിയില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഒരു കുടുംബത്തിന് 850 രൂപ വരെ കുറഞ്ഞ പ്രീമിയത്തില്‍, രാജസ്ഥാനിലെ എല്ലാ പൗരന്മാര്‍ക്കും 5 ലക്ഷം രൂപ വരെ പണരഹിത ചികിത്സാ പരിരക്ഷ നല്‍കുന്ന ഈ ഇന്‍ഷുറന്‍സ് പദ്ധതി, ഏറ്റവും താങ്ങാനാവുന്ന ആരോഗ്യ നയമായാണ് വിലയിരുന്നപ്പെടുന്നത്. കരാര്‍ തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങിയവരുള്‍പ്പെടെയുള്ളവര്‍ക്ക് പദ്ധതി രജിസ്ട്രേഷന്‍ തികച്ചും സൗജന്യമാണെന്നതും ശ്രദ്ധേയമാണ്. 450 സ്വകാര്യ ആസ്പത്രികളും, 756 പൊതുമേഖല ആസ്പത്രികളും പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. അടുത്തിടെ വ്യാപകമായ ബ്ലാക്ക് ഫംഗസിനും പദ്ധതിക്ക് കീഴില്‍ ചികിത്സയുണ്ട്. പരാതി പരിഹാരത്തിന് എല്ലാ മേഖലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചതിന് പുറമെ, 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കോള്‍ സെന്ററും ഉണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us