ഞാന്‍ വിവാഹിതനാകുന്നുവെന്ന കാര്യം സത്യമാണ്…വിവാഹം രജിസ്റ്റര്‍ ചെയ്തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തും…വിവാഹ വാർത്ത താൻ പുറത്തുവിട്ടിട്ടില്ല..ആരോ കാണിച്ച കുസൃതിയാണെന്ന് ചെമ്പൻ വിനോദ്

ഫിലിം ഡസ്ക്
Friday, February 21, 2020

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാഹവാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ ചെമ്ബന്‍ വിനോദ്. വധുവിന്റെ ചിത്രവും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫോമിന്റെ ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ചെമ്ബന്‍ വിനോദ് രംഗത്തെത്തിയത്.

കാണിച്ച കുസൃതിയാണെന്നും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനോട് താത്പര്യവുമില്ലെന്നും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

ഞാന്‍ വിവാഹിതനാകുന്നുവെന്ന കാര്യം സത്യമാണ്.വിവാഹം രജിസ്റ്റര്‍ ചെയ്തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തുമെന്നും എല്ലാം വഴിയേ അറിയിക്കാമെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണമെന്നും ചെമ്ബന്‍ വിനോദ് അറിയിച്ചു. കോട്ടയം സ്വദേശി മറിയം തോമസാണ് വധു.

×