റിയാദ് : പതിനെട്ട് വർഷത്തേ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി ഉദ്യോ ഗസ്ഥനും റിയാദ് ചെമ്മാട് പ്രവാസി കൂട്ടാഴ്മ അംഗവുമായ അനില്‍കുമാറിന് യാത്രയയപ്പ് നൽകി. ബത്തയിലേ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സി.പി. മുസ്ഥഫയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഇബ്രാഹീം സുബ്ഹാൻ ഉൽഘാടനം ചെയ്ത് അഷ്റഫ് വേങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തി
/sathyam/media/post_attachments/Stw1EBbzw9E5VNBsFXUu.jpg)
ചടങ്ങിൽ കോവിഡ് കാലത്ത് സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ച്ചവെച്ച സിദ്ദീഖ് തുവ്വൂർ, കബീര്‍ എടപ്പാൾ, മജീദ് പരപ്പനങ്ങാടി തുടങ്ങിയവരെ ആദരിച്ചു റിയാദിലേ രാഷ്ട്രീയ ,സാമ്യൂഹ്യ പൊതുരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു
അനിൽകുമാറി നുള്ള ഓര്‍മ ഫലകം ഇബ്രാഹീം സുബ്ഹാനും , സിദ്ദീഖ് തുവ്വൂരിന് സിദ്ദീഖ് കല്ലുപറമ്പ നും , മജീദ് പരപ്പനങ്ങാടിക്ക് എം.ടി അത്തീക് റഹ്മാനും , കബീര്‍ എടപ്പാളിന് സി.പി അലിയും ഓര്‍മ ഫലകം കൈമാറി
ചടങ്ങിൽ റിയാദ് ഓ ഐ സി സി ജന: സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ , യു. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു സിദ്ദീഖ് കല്ലുപറമ്പൻ സ്വാഗതവും , സി.പി. മുഹമ്മദാലി നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us