കോവിഡ് സുരക്ഷ ഉറപ്പാക്കി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്‍റെ മുഴുവന്‍ ശാഖകളും സര്‍ക്കാര്‍ അനുവദനീയ ദിവസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം കിഴിവ് !

New Update

publive-image

Advertisment

കോഴിക്കോട്: എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ട് ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സിന്‍റെ മുഴുവന്‍ ശാഖകളും തുറന്നു പ്രവര്‍ത്തിക്കുന്നു. ഓരോ മേഖലകളിലും ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പ്രകാരം സര്‍ക്കാര്‍ അനുവദിക്കുന്ന ദിവസങ്ങളിലായിരിക്കും ഷോറൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കുക.

ഷോറൂമിലെ ജീവനക്കാര്‍ക്കും ഇവിടെയെത്തുന്ന ഉപഭോക്താക്കള്‍ക്കും കോവിഡ് മഹാമാരിയില്‍നിന്നും സംരക്ഷണം ഉറപ്പാക്കുന്ന വിധമുള്ള ആധുനിക സുരക്ഷാ മുന്‍കരുതലുകളാണ് ചെമ്മണൂര്‍ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കും.

അതിനുപുറമേ ഡയമണ്ട് ആഭരങ്ങള്‍ക്ക് 50 ശതമാനം പണിക്കൂലി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലി ഈടാക്കുന്ന സ്ഥാപനമാണ് ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സ്.

ആഭരണങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ണയിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുവെന്നതും ചെമ്മണൂരിന്‍റെ പ്രത്യേകതയാണ്.

boby chemmannur
Advertisment