Advertisment

ആന്തോളജി ചിത്രം "ചെരാതുകള്‍"; ഏകം ഒടിടിയിൽ റിലീസിനെത്തുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആറു കഥകൾ ചേർന്ന "ചെരാതുകൾ" എന്ന ആന്തോളജി സിനിമ ഏകം ഒടിടിയിൽ റിലീസിനെത്തുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് നിർമ്മിച്ചിരിക്കുന്നത്.

ഷാജൻ കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ , ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ചെരാതുകൾ ഒരുക്കിയിരിക്കുന്നത്.

മറീന മൈക്കിൾ , ആദിൽ ഇബ്രാഹിം, മാല പാർവ്വതി, മനോഹരി ജോയ് , ദേവകി രാജേന്ദ്രൻ , പാർവ്വതി അരുൺ , ശിവജി ഗുരുവായൂർ , ബാബു അന്നൂർ എന്നിവർ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രാഹകരും സി ആർ ശ്രീജിത്ത് അടങ്ങുന്ന ആറു എഡിറ്റേഴ്സും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം മെജ്ജോ ജോസഫ് ഉൾപ്പെടുന്ന ആറു സംഗീതസംവിധായകരും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ - ഷെഫിൻ മായൻ, പി.ആർ.ഓ - പി. ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവർത്തകർ.

cinema
Advertisment