സൗദിയിൽ നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ചെറിയാൻ കിടങ്ങന്നൂരിന് ദർശനം പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി .

New Update

ദമ്മാം : സൗദിയിൽ നിന്ന് 17 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാധ്യമ പ്രവർത്തകനും (മംഗളം ) കിടങ്ങന്നൂർ -മെഴുവേലി നിവാസികളുടെ സംഘടനയായ ദർശനം പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ചെറിയാൻ കിടങ്ങന്നൂരിന് ദർശനം യാത്രയയപ്പ് നൽകി .ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് യാത്രയയപ്പ് നൽകിയത് .

Advertisment

publive-image

ദർശനത്തിന്റെ ഉപഹാരം പ്രസിഡണ്ട് ബിനു തോമസ് മാത്യു ചെറിയാൻ കിടങ്ങന്നൂരിന് നൽകുന്നു .

പ്രസിഡണ്ട് ബിനു തോമസ്‌ മാത്യൂവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയിൻറ് സെക്രട്ടറി ജോജി ചാക്കോ ,ട്രഷറർ സരിത ബിനു,ഷാജി പെരുംകുന്നിൽ ,സനൽ സദാശിവൻ ,സിനു ജോജി ,അനിത ഷാജി എന്നിവർ പ്രസംഗിച്ചു .സംഘടനയുടെ ഉപഹാരം പ്രസിഡണ്ട് ബിനു തോമസ് മാത്യു ചെറിയാന് കൈമാറി. ചെറിയാൻ നന്ദിയും പറഞ്ഞു .

Advertisment