എസ്കെഎസ്എസ്എഫ് വിഖായ ചെർക്കള മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ചെർക്കള ടൗൺ ശുചീകരിച്ചു

New Update

publive-image

ചെർക്കള: എസ്കെഎസ്എസ്എഫ് വിഖായ ചെർക്കള മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ചെർക്കള ടൗൺ ശുചീകരിച്ചു. വിഖായ ജില്ലാ നേതാക്കളായ മൊയ്തു മൗലവി ചെർക്കള, നിസാർ മച്ചംപാടി, അൻവർ തുപ്പാക്കൽ നേതൃതം നൽകി.

Advertisment

സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം എസ് തങ്ങൾ മദനി ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി അബ്ദുള്ള ആലൂർ,എസ് വൈ എസ് ജില്ല സെക്രട്ടറി ലഥീഫ് മൗലവി,മേഖലാ ട്രഷറർ കെ എം അബ്ദുള്ള, പഞ്ചായത്ത് സെക്രട്ടറി മുനീർ പൊടിപ്പള്ളം, സി എച്ച് മുഹമ്മദ് കുഞ്ഞി. സി പി മൊയ്തു മൗലവി, ശാഫി ഇറാനി,അസ്ലം റഹ്മത്ത് നഗർ, അബ്ധുറ്ഹമാൻ ചേരൂർ സംബന്ധിച്ചു.

publive-image

അണുനഷീകരണത്തിന് സിദ്ധീഖ് കെ കെ പുറം, അബ്ദുല്ല ട്ടി എൻ മൂല, ബാതിഷ ജീലാനി ചെങ്കള, നേതൃത്വം നൽകി. അമ്പതോളം വിഖായ പ്രവർത്തകർ സംബന്ധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റ് പാനീയങ്ങൾ നൽകി. വിഖായയുടെ പ്രവർത്തകരെ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ അഭിനന്ദിച്ചു.

kasaragod news
Advertisment