അരക്കിണർ ചെറോടത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രഥമ പ്രതിഷ്ഠാദിന മഹോത്സവം ശനിയാഴ്ച നടന്നു

സുഭാഷ് ടി ആര്‍
Tuesday, February 23, 2021

കോഴിക്കോട്: പുരാതന പ്രസിദ്ധമായ അരക്കിണർ ചെറോടത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന് ശേഷം നടന്ന പ്രഥമ പ്രതിഷ്ഠാദിന മഹോത്സവം കോവിഡ് മാനദണ്ഡമനുസരിച്ച് ഫെബ്രവരി 20 ശനിയാഴ്ച നടന്നു.

ക്ഷേത്രം തന്ത്രി പറമ്പിടിഇല്ലത്ത് മോഹനൻ തന്ത്രികളുടെ നേതൃത്വത്തിൽ രാവിലെ ഗണപതി ഹോമം, കലശപൂജ, പ്രതിഷ്ഠാ പൂജ, തണ്ണീരാമ്യത് എന്നിവയും ഉച്ചക്ക് അമൃത ഭോജനവും നടന്നു. വൈകീട്ട് നടന്ന ഗുരുതി തർപ്പണത്തോടെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.

×