New Update
/sathyam/media/post_attachments/SrUChsg0NCSmSN44WEJB.jpg)
ചേർപ്പുങ്കൽ പാലം നിർമ്മാണം അടിയന്തരമായി മന്ത്രിതല യോഗം ചേർന്ന് തീരുമാനം എടുക്കണമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിനോട് നേരിൽ കണ്ട് തോമസ് ചാഴികാടൻ എം പി ആവശ്യപ്പെട്ടു. ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ ഒന്നര വർഷത്തിലേറെയായി സ്തംഭിച്ചിരിക്കുന്ന നിർമ്മാണ പ്രവർത്തങ്ങൾ അടിയന്തിരമായി പുനരാരംഭിക്കുവാൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിൻ്, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുമായി യോഗം ചേർന്ന് നടപടി സ്വീകരിക്കണമെന്ന് ധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ആവിശ്യം ഉന്നയിച്ച് മറ്റ് നാല് മന്ത്രിമാരെയും നേരിൽ കണ്ട് നിവേദനം സമർപ്പിച്ചതായി തോമസ് ചാഴികാടൻ എം പി പറഞ്ഞു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us