‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’; ട്രെയിലര്‍ പുറത്ത് വിട്ട് ദിലീപ്

author-image
ഫിലിം ഡസ്ക്
New Update

publive-image

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ’ ഔദ്യോഗിക ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തു. ജനപ്രിയ നായകന്‍ ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ ആസ്വാദകര്‍ക്കായി സമര്‍പ്പിച്ചത്.

Advertisment

https://www.youtube.com/watch?time_continue=6&v=MZuhBYnsknI

നോവല്‍, മൊഹബത്ത്, മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്ത ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നമത്തെ ചിത്രമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. മൂന്ന് ഗാനങ്ങളുടെ രചന സന്തോഷ് വര്‍മയും രണ്ട് ഗാനങ്ങളുടെ വരികള്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെതുമാണ് . ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്.

Advertisment