ന്യൂജഴ്‌സിയില്‍ നായ്ക്കളുടെ ആക്രമണത്തിൽ മൂന്നു വയസുകാരന് ദാരുണാന്ത്യം

New Update

publive-image

ന്യൂജഴ്‌സി: ന്യൂജഴ്‌സിയിലെ വീടിനു പുറകിൽ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരന് അയൽവാസിയുടെ രണ്ടു പിറ്റ്ബുളുകളുടെ ആക്രമണത്തിൽ ദയനീയ അന്ത്യം. കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന മാതാവിനേയും നായ്ക്കൾ ആക്രമിച്ചെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

Advertisment

ന്യൂയോർക്കിലെ ബ്രൂക്ക്‌ലിനിൽ താമസിച്ചിരുന്ന ഈ കുടുംബം മൂന്നുമാസം മുൻപാണു കുട്ടികൾക്കു കളിക്കാൻ സൗകര്യമുള്ള വീടുവാങ്ങി ന്യൂജഴ്‌സിയിലേക്കു താമസം മാറ്റിയത്. നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു രക്തത്തിൽ കുളിച്ചുകിടന്നിരുന്ന അസീസ് അഹമ്മദിനെ (3) ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് പിന്നീട് നായ്ക്കളെ വെടിവച്ചു കൊന്നു.

publive-image

വീടിനകത്തുണ്ടായിരുന്ന 10 വയസ്സുള്ള സഹോദരൻ സംഭവത്തിന് ദൃക്സാക്ഷിയായിരുന്നു. കുട്ടി സംഭവം കണ്ടു നിലവിളിച്ചു. ആശുപത്രിയിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന മാതാവ് മയക്കത്തിൽ നിന്നും ഉണരുമ്പോൾ മകനെ വിളിച്ചു കരയുന്നത് ആശുപത്രി ജീവനക്കാരുടെ കണ്ണലിയിപ്പിക്കുന്നതായിരുന്നു. കുട്ടിയുടെ സംസ്ക്കാര ചടങ്ങുകൾക്കും, മാതാവിന്റെ ചികിത്സയ്ക്കുമായി ഗൊ ഫണ്ടു മി പേജ് ആരംഭിച്ചിട്ടുണ്ട്.

us news
Advertisment