Advertisment

'അക്കങ്ങളുടെ അദ്ഭുത വിശേഷങ്ങള്‍'

author-image
admin
Updated On
New Update

കുഞ്ഞുങ്ങളില്‍ പലര്‍ക്കും കണക്ക് 'കടിച്ചാല്‍ പൊട്ടാത്ത വിഷയ'മാണ്. കണക്ക് വലിയ ബുദ്ധിമുട്ടുള്ള വിഷയമാണെന്നും ഭയപ്പെടേണ്ടതാണെന്നുമുള്ള ധാരണ കുട്ടികളില്‍ ചെറുപ്പം മുതല്‍ കുത്തിവയ്ക്കുന്നത് ഇതിന്റെ വലിയൊരു കാരണമാണ്.

Advertisment

publive-image

എന്നാല്‍ കൗതുകത്തോടെ സമീപിക്കുകയും ശ്രദ്ധയോടെ പഠിക്കുകയും ചെയ്താല്‍ കണക്ക് ഒചരു രസികന്‍ വിഷയം തന്നെയാണെന്നു മനസ്സിലാകും. കണക്കിന്റെ അതിശയിപ്പിക്കുന്നതും രസകരവുമായ വിശേഷങ്ങള്‍ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുന്ന പുസ്തകമാണ് അക്കങ്ങളുടെ അദ്ഭുത വിശേഷങ്ങള്‍. പള്ളിയറ ശ്രീധരനാണ് രചന.

പത്ത് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകളുടെ പ്രത്യേകതകള്‍ വ്യക്തമാക്കുന്നതാണ് ഓരോ അധ്യായവും. പൂജ്യം, ഒന്ന്, രണ്ട് മൂന്ന് എന്നിങ്ങനെയാണ് അധ്യായങ്ങള്‍ക്കും പേരു നല്‍കിയിരിക്കുന്നത്. ഉദാഹരണങ്ങളും കഥകളും ചേര്‍ത്തുള്ള വിവരണമായതിനാല്‍ കുട്ടികള്‍ക്ക്  കാര്യം എളുപ്പത്തില്‍ മനസ്സിലാകുകയും ചെയ്യും.

Advertisment