കുട്ടികളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ബീര്‍ബലിന്റെ കൗശലങ്ങള്‍

Friday, June 1, 2018

ഗുണപാഠം നിറഞ്ഞതും അവസരോചിതമായ നയതന്ത്രങ്ങള്‍ കൊണ്ടും പ്രശ്‌നപരിഹാരങ്ങളും കൊണ്ട് സമൃദ്ധമാണ് ബീര്‍ബല്‍ കഥകള്‍. കേള്‍ക്കുന്ന കുഞ്ഞിനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് ബീര്‍ബലിന്റെ കൗശലങ്ങള്‍.

പതിനാറാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യ ഭരിച്ചിരുന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ ആ ബുദ്ധിമാനായ മന്ത്രിയുടെ കൗശലം നിറഞ്ഞ കഥകളാണ് പി ഐ ശങ്കരനാരായണന്‍ പുനരാഖ്യാനം ചെയ്തിരിക്കുന്ന ബീര്‍ബല്‍ കഥകള്‍ എന്ന പുസ്തകം.

അമ്പതിലധികം ബീര്‍ബല്‍ കഥകളാണ് പുസ്‌കതത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏത് സാഹചര്യത്തിലും സത്യത്തിന്റെയും ധര്‍മത്തിന്റെയും സമീപം നില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ബീര്‍ബല്‍. എത്ര കുഴപ്പം പിടിച്ച സന്ദര്‍ഭത്തെയും വളരെ ലളിതമായി കൈകാര്യം ചെയ്യുന്ന ശൈലിയാണ് ബീര്‍ബലിന്റെത്.

അതുകൊണ്ടു തന്നെ ബീര്‍ബല്‍ കഥകള്‍ വായിക്കുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന കുട്ടികള്‍ക്ക് പ്രശ്‌നങ്ങളെ നേരിടാനും പരിഹാരം കണ്ടെത്താനുമുള്ള തോന്നല്‍ ഉളവാക്കാന്‍ സാധിക്കും. ദൈര്‍ഘ്യമുള്ള കഥകളല്ല എന്നതും മറ്റൊരു സവിശേഷതയാണ്. കുറഞ്ഞവാക്കുകളില്‍ വലിയൊരു ഗുണപാഠം അവശേഷിപ്പിക്കുന്നവയാണ് ഓരോ കഥകളും.

×