കുവൈറ്റിലെ 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി കേര 'മഴവില്ല് 2021' – കുട്ടികളുടെ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു

New Update

publive-image

കുവൈറ്റ്: എറണാകുളം റെസിഡന്റ്‌സ് അസോസിയേഷൻ (കേര), കുവൈറ്റിലെ 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി കേര ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു.

Advertisment

2021 മെയ് 28 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മണിയ്‌ക്ക് ഓൺലൈനായിട്ടായിരിക്കും ചിത്ര രചനാ മത്സരങ്ങൾ നടക്കുക.

മത്സരാർത്ഥികൾ 3 മുതൽ 7 വയസ്സ് വരെയുള്ള കുട്ടികൾ സബ് ജൂനിയർ വിഭാഗത്തിൽ ആയിരിക്കും മത്സരിക്കുക. 8 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും, 12 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾ സീനിയർ വിഭാഗത്തിലും ആയിരിക്കും മത്സരിക്കുക.

ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള 16 വയസ്സിൽ താഴെയുള്ള കുട്ടികൾ 97271683, 66792964, 90976848 എന്ന നമ്പരുകളിലോ അഥവാ kera2011ekm@gmail.com എന്ന ഇ-മെയിലിലോ, ബന്ധപ്പെട്ടു മത്സരത്തിന് മത്സര ദിവസമായ 27/5/2021 ന് മുൻപ്, പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

kuwait news
Advertisment