ചൈനയില്‍നിന്നുള്ള യാത്രികര്‍ക്കുള്ള ഓണ്‍ലൈന്‍ വിസ ഇന്ത്യ നിര്‍ത്തി

New Update

ബീജിംഗ്: ചൈനയില്‍ നിന്നുള്ള യാത്രികര്‍ക്ക് ഓണ്‍ലൈന്‍ വിസ നല്‍കുന്നത് ഇന്ത്യ തല്‍ക്കാലത്തേക്ക് നിര്‍ത്തി.

Advertisment

publive-image

ചൈനീസ് പൗരന്മാര്‍ക്കും ചൈനയില്‍ താമസിക്കുന്ന മറ്റ് വിദേശികള്‍ക്കും ഓണ്‍ലൈനിലൂടെ വിസ അനുവദിക്കുന്നതാണ് ഇന്ത്യ അടിയന്തിരമായി നിര്‍ത്തിവെച്ചത്. കൊറോണ്‍ വൈറസ് ബാധ ഭീതിപടര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ബീജിംഗിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധമൂലം ഇതുവരെ മുന്നൂറിലധികം ആളുകളാണ് മരിച്ചത്. ചൈനയ്ക്ക് പുറമെ ഫിലിപ്പൈന്‍സിലും വൈറസ് ബാധമൂലം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ ഇതുവരെ 14,562 പേര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ, യുഎസ്, യുകെ തുടങ്ങി 27 രാജ്യങ്ങളിലേക്ക് വൈറസ് പടരുകയും ചെയ്തിട്ടുണ്ട്.

രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ വിസകള്‍ താല്‍ക്കാലികമായി റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. 'ചൈനീസ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ചൈനയില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇത് ബാധകമാണ്. ഇതിനകം അംഗീകരിച്ച വിസകളുടെ നിയമസാധുതയും ഇതോടെ ഇല്ലാതായിരിക്കുകയാണ് ' അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യ സന്ദര്‍ശിക്കാന്‍ അടിയന്തിര കാരണമുള്ള എല്ലാവര്‍ക്കും ബീജിങ്ങിലെ ഇന്ത്യന്‍ എംബസിയുമായോ ഷാങ്ഹായ് അല്ലെങ്കില്‍ ഗ്വാങ്ഷസുവോവിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുമായും ഈ നഗരങ്ങളിലെ ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രങ്ങളുമായും ബന്ധപ്പെടാമെന്നും അധികതര്‍ അറിയിച്ചു.

ഇന്ന് ഇന്ത്യ ചൈനയില്‍ നിന്നുള്ള രണ്ടാമത്തെ സംഘത്തെ വിമാനമാര്‍ഗം രാജ്യത്തെത്തിച്ചിരുന്നു. 323 ഇന്ത്യക്കാരും 7 മാലിദ്വീപ് സ്വദേശികളുമാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയത്. ഇതോടെ ഇന്ത്യ നാട്ടിലെത്തിച്ചവരുടെ എണ്ണം 654 ആയി. ഇന്നലെയായിരുന്നു 324 പേരടങ്ങുന്ന ആദ്യ സംഘത്തെ നാട്ടിലെത്തിച്ചത്.

india china corona virus stopped online visa
Advertisment