New Update
Advertisment
പാലക്കാട്:കോൺഗ്രസുകാര്‍ ആർക്കെതിരെയും കേസുെകൊടുത്തിട്ടില്ല. കരുണാകരൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ പോലും രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസു കൊടുത്തിട്ടില്ലന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് ചിങ്ങന്നൂർ മനോജ്.
ബിജെപി, എൽഡിഎഫ് കൂട്ടുകെട്ടിനെതിരെ പാലക്കാട് ടൗൺ വെസ്റ്റ് മണ്ഡലം യുഡിഎഫ് കമ്മിറ്റി നടത്തിയ ജനകീയ വിചാരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ചിങ്ങന്നൂർ മനോജ്.
മരംമുറി കേസും സ്വർണ്ണകടത്തും കുഴൽപണവും പങ്കുവെക്കുന്നതിൽ നിന്നുണ്ടായ തർക്കത്തിൽ നിന്നുമാണ് കേസുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മൻ യോഗം ഉദ്ഘാടനം ചെയ്തു.
അനിൽ ബാലൻ അദ്ധ്യക്ഷനായി. സിസി സെക്രട്ടറി എ.ബാലൻ, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പുത്തൂർ രാമകൃഷ്ണൻ, അസീസ് മാസ്റ്റർ, സുനിൽ, സലീം, കൗൺസിലർ വിബിൻ, റാഫി ജൈനിമേട്, റഷീദ്, എന്നിവർ പ്രസംഗിച്ചു.