മൃഗശാലയിലെ ക്ഷയരോഗം : പ്രതിരോധം ഊർജിതമാക്കി,മൃഗശാല അടക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി ചിഞ്ചുറാണി

author-image
Charlie
New Update

publive-image

തിരുവനന്തപുരം : ക്ഷയരോഗം പിടിപെട്ട് മൃഗങ്ങൾ ചത്തൊടുങ്ങുന്ന തിരുവനന്തപുരം മൃഗശാലയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കും.മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി ചിഞ്ചുറാണി  പറഞ്ഞു.

Advertisment
കൂടുതൽ മൃഗങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ ശ്രമിക്കും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് റിപ്പോർട്ടിന് അനുസരിച്ച് നടപടി സ്വീകരിക്കും. മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കൃഷ്ണമൃഗങ്ങളും മാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Advertisment