വൈരമുത്തുവിനെ കണ്ടാല്‍ തല്ലുമെന്ന് ഗായിക ചിന്മയി ശ്രീപാദ

author-image
ഫിലിം ഡസ്ക്
Updated On
New Update

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ കണ്ടാല്‍ തല്ലുമെന്ന് ഗായിക ചിന്മയി ശ്രീപാദ. ട്വിറ്ററിലൂടെയാണ് ഇത്തരത്തില്‍ വൈകാരികമായ പ്രതികരണം നടത്തിയത്.

Advertisment

publive-image

കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉയര്‍ത്തി ഗായിക ചിന്‍മയി രംഗത്ത് എത്തിയത്. വിദേശത്ത് ഒരു പരിപാടിക്കിടെ വൈരമുത്തു ചിന്‍മയിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവെന്ന് ആരോപിക്കുകയായിരുന്നു. ഇതിന് പുറമെ പലപ്പോഴും അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ ആരോപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശമായി പെരുമാറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖത്തടിച്ച സംഭവത്തില്‍ ഗായകന്‍ കൂടിയായ കാര്‍ത്തിക്കിന്റെ ചോദ്യത്തിന് പ്രതികരണമായാണ് ഗായിക ട്വിറ്റ്.

publive-image

നേരിട്ട് വൈരമുത്തുവിനെ കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കരണത്തടിക്കുമെന്നും ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളു എന്നും ചിന്‍മയി മറുപടി. ഇപ്പോള്‍ തനിക്കെതിനുള്ള പ്രായവും കരുത്തും ആയെന്നും ചിന്‍മയി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Advertisment