ഫിലിം ഡസ്ക്
Updated On
New Update
ചിരഞ്ജീവി നായകനാകുന്ന പുതിയ സിനിമയാണ് സെയ് റാ നരസിംഹ റെഡ്ഡി. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. പുതിയ ടീസറും ആരാധകര്‍ ഏറ്റെടുക്കുകയാണ്.അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
Advertisment
/sathyam/media/post_attachments/AsJhtdvVGedTc0vJ6r9e.jpg)
ചിരഞ്ജീവി സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായി അഭിനയിക്കുന്ന ചിത്രത്തിന്റെ മലയാളം ടീസറിന് ശബ്‍ദം നല്‍കിയിരിക്കുന്നത് മോഹൻലാലാണ്.
തെലുങ്ക് ടീസറിന് ചിരഞ്ജീവിയുടെ സഹോദരൻ പവൻ കല്യാണാണ് ശബ്‍ദം നല്‍കിയിരിക്കുന്നത്. വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us