Advertisment

യുഎഇ എക്സ്ചേഞ്ച് - ചിരന്തന സാഹിത്യ പുരസ്‌കാര൦ കവി കെ. സച്ചിദാനന്ദന്. അറബ് കവി ഖാലിദ് അൽ ദൻഹാനിക്കും വിശിഷ്ട വ്യക്തിത്വ പുരസ്‌കാര൦ - അവാര്‍ഡ് വിതരണം 25 ന്

New Update

publive-image

Advertisment

ദുബായ്: മുഖ്യമായും പ്രവാസലോകത്തെ സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി, പ്രമുഖ ധനവിനിമയ ബ്രാൻഡായ യുഎഇ എക്സ്ചേഞ്ചും ചിരന്തന സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ യുഎഇ എക്സ്ചേഞ്ച് - ചിരന്തന സാഹിത്യ പുരസ്‌കാര വിതരണം ഒക്ടോബർ 25 ന് .  വൈകുന്നേരം 6.30ന് ദുബായ് ഫ്ലോറ ഗ്രാന്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ശൈഖ്: മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ത്തൂം നോളേജ് ഫൗണ്ടേഷൻ സി.ഇ.ഒ. ജമാൽ ബിൻ ഹുയിരിബ് പുരസ്കാരം വിതരണം ചെയ്യുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അറിയിച്ചു .

publive-image

ശൈഖ് സായിദ് വർഷാചരണം കൂടി പരിഗണിച്ചുകൊണ്ട് ഇപ്രാവശ്യം ഭാരതീയ സാഹിത്യ മണ്ഡലത്തിലെ സമഗ്ര സംഭാവനകൾക്ക് കവി കെ. സച്ചിദാനന്ദനും അറബ് സാഹിത്യത്തിൽ നിന്ന് ഇമറാത്തി കവി ഖാലിദ് അൽ ദൻഹാനിയും വിശിഷ്ട വ്യക്തിത്വ പുരസ്‌കാരവും നല്‍കും . 2017 ൽ പ്രസിദ്ധീകൃതമായ പുസ്തകങ്ങളിൽ നിന്ന് നോവൽ വിഭാഗത്തിൽ രമണി വേണുഗോപാലിന്റെ 'ആവണിയിലെ അതിഥികൾ', ചെറുകഥയിൽ വെള്ളിയോടന്റെ 'ആയ', കവിതയിൽ ഷാജി ഹനീഫിന്റെ 'അദൃശ്യവർണ്ണങ്ങൾ', ലേഖന വിഭാഗത്തിൽ താഹിർ ഇസ്മയിൽ ചങ്ങരംകുളം എഴുതിയ 'വഴിച്ചൂട്ടുകൾ' എന്നീ കൃതികൾക്കൾക്കും പുരസ്കാരം ലഭിക്കും.

publive-image

മലയാളി എഴുത്തുകാരന്റെ മികച്ച ഇംഗ്ലീഷ് കൃതിയെന്ന നിലയിൽ ഇസ്മയിൽ മേലടിയുടെ 'The Migrant Sand stones' ഉം ഇൻഡോ യുഎഇ ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള മികച്ച കൃതിയായി കെ.എം.അബ്ബാസിന്റെ 'ഇമറാത്തിന്റെ വഴികളിലൂടെ'യും അറബ് സാഹിത്യരചയിതാവായ മലയാളിയെന്ന നിലയിൽ കാസിം മുഹമ്മദ് ഉടുമ്പന്തലക്കും മികച്ച ബാലസാഹിത്യ കൃതിക്കുള്ള സാദിഖ് കാവിലിന്റെ 'ഖുഷി' എന്ന നോവലും സ്ത്രീപക്ഷ രചനയെന്ന നിലയിൽ പുന്നയൂർക്കുളം സൈനുദ്ദീന്റെ 'ന: സ്ത്രീ സ്വാതന്ത്ര്യമർഹതി'യും പ്രവാസലോകത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അനുഭവ പശ്ചാത്തലങ്ങളെ ആസ്പദമാക്കി റഫീഖ് മേമുണ്ട സമാഹരിച്ച 'പെൺ പ്രവാസം' എന്ന കൃതിയുമാണ് അവാർഡിന് തെരെഞ്ഞടുക്കപ്പെട്ടത്.

publive-image

സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അര ലക്ഷം രൂപ വീതവും മികച്ച നോവൽ, കഥ, കവിത, ലേഖന പുരസ്‌കാരങ്ങൾക്ക് കാൽ ലക്ഷം രൂപ വീതവും പ്രത്യേക പുരസ്‌കാരങ്ങൾക്ക് 15,000 രൂപ വീതം സമ്മാനത്തുകയോടൊപ്പം ഉപഹാരം, പ്രശംസാപത്രം, പൊന്നാട എന്നിവ കൂടി അടങ്ങിയതാണ് അവാർഡ്.

publive-image

അവാർഡ്‌ ചടങ്ങിനോപ്പം 'സാഹിത്യവും പ്രതിരോധവും' എന്ന വിഷയത്തെ അധികരിച്ച് കെ.സച്ചിദാനന്ദന്റെ പ്രഭാഷണവും ഇന്ത്യൻ - അറബ് കവികൾ പങ്കെടുക്കുന്ന കവിയരങ്ങും, ഗസലും ഉണ്ടായിരിക്കും. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിനെത്തുമെന്ന് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

UAE Exchange
Advertisment