മുടക്കുഴയിൽ ആവേശം നിറച്ച് പെരുമ്പാവൂർ നിയോജകമണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ചിത്ര സുകുമാരൻ

New Update

publive-image

Advertisment

പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്തിൽ പര്യടനം നടത്തി പെരുമ്പാവൂർ നിയോജകമണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ചിത്ര സുകുമാരൻ. രാവിലെ അകനാട്ടിൽ നിന്നാരംഭിച്ച പ്രചാരണം ഇളമ്പകപിള്ളി, മീമ്പാറ, മുടക്കുഴ ഈസ്റ്റ് , മുടക്കുഴ വെസ്റ്റ് മുതലായ സ്ഥലങ്ങൾ സന്ദർശിച്ചു.

പ്രദേശത്തെ വീടുകളിലും കടകളിലുമെത്തി വോട്ട് അഭ്യർത്ഥിച്ചു. ഉച്ചക്ക് ശേഷം പാണ്ടിക്കാട്, പെട്ടമല, തുരുത്തി എന്നീ വാർഡുകൾ സന്ദർശിച്ച് പണിയപ്പിള്ളിയിൽ എത്തി. കവലകളിൽ ഓട്ടോ ഡ്രൈവർമാരെയും യാത്രക്കാരെയും കണ്ട് വോട്ടഭ്യർഥിച്ച ശേഷം തൊഴിലുറപ്പ് ഇടങ്ങളിലെ തൊഴിലാളികളെയും കണ്ടു.

kochi news twenty 20
Advertisment