New Update
സനൽ കുമാർ ശശിധരൻ ഒരുക്കിയ ചോലയുടെ തമിഴ് പതിപ്പിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'അല്ലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടൻ തിയേറ്ററിലെത്തും. സംവിധായകൻ കാർത്തിക് സുബരാജ് ട്വിറ്ററിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.
Advertisment
കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയ ചോലയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോജു, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറിലാണ്. ജോജുജോർജും സംവിധായകൻ കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് നിർമ്മാണം.