ഭയവും ആകാഷയും നിറച്ച്‌ ‘ചോല’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Saturday, October 12, 2019

സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ചോലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നിമിഷ സജയനേയും ജോജു ജോര്‍ജിനേയും സംസ്ഥാന സര്‍ക്കാറിന്‍റെ അവാര്‍ഡിന് അര്‍ഹരാക്കിയ ചോലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കാഴ്ച്ചക്കാരില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാല്‍ സമ്പന്നമാണ് ട്രെയിലര്‍ .

ഒഴിവു ദിവസത്തെ കളി, എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ചോല. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സനല്‍കുമാര്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

×