/sathyam/media/post_attachments/1LaqJCiG9KwyCg3BclRu.jpg)
കൊച്ചി: പ്രമുഖ നോണ്‍ ബാങ്കിങ്ങ് ഫിനാന്‍സ് കമ്പനിയായ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് സെപ്റ്റംബർ 30ന് അവസാനിച്ച 2020 -2021 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 41 % വളര്‍ച്ചയോടെ 432 കോടിയുടെ ലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 307 കോടിയായിരുന്നു.
കമ്പനിയുടെ വരുമാനം 11 ശതമാനം വളര്‍ച്ചയോടെ 2440 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 2197 കോടിയായിരുന്നു. നികുതിയ്ക്ക് മുന്‍പുള്ള ലാഭം 11 ശതമാനം വര്‍ധനവോടെ 582 കോടിയായി ഉയര്‍ന്നു.
ഈ വര്‍ഷം 6457 കോടി രൂപയുടെ വിതരണമാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 7381 കോടി രൂപയായിരുന്നു വിതരണം. 16 ശതമാനം വളര്‍ച്ചയോടെ 74471 കോടിയുടെ ആസ്തി കമ്പനി കൈവരിച്ചു.