കൊച്ചി: കോവിഡ്19 വ്യാപനത്തെ തുടര്‍ന്നുള്ള വിപണി സാഹചര്യങ്ങളെ നേരിടാന്‍ ഒറ്റത്തവണ നീക്കിയിരുപ്പായി 504 കോടി രൂപ മാറ്റിവെച്ചതോടെ 2019-20 സാമ്പത്തിക വര്‍ഷം ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായം കുറഞ്ഞു.
/sathyam/media/post_attachments/EGEWMAAFO3CuSkeDrPWQ.jpg)
നീക്കിയിരുപ്പു തുക മാറ്റിവെക്കുന്നതിനു മുമ്പുള്ള കണക്കുകള്‍ പ്രകാരം നാലാം പാദത്തില്‍ അറ്റാദായം 43 ശതമാനം വര്‍ധനയും സാമ്പത്തിക വര്‍ഷം 17 ശതമാനവും വര്‍ധന രേഖപ്പെടുത്തി. വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഇളവ് 76 ശതമാനം ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കി. വരും മാസങ്ങളിലേക്കുള്ള പണലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
കോവിഡ്19 കാരണം ഉണ്ടായേക്കാവുന്ന നഷ്ടങ്ങള്‍ നികത്തുന്നതിനാണ് ഒറ്റത്തവണ നീക്കിയിരുപ്പ് വകയിരുത്തിയത്. കമ്പനിയുടെ 90 ശതമാനം ശാഖകളിലും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരിച്ചെത്തി. സാമ്പത്തിക വര്‍ഷം 16 ശതമാനം ആസ്തി വര്‍ധന രേഖപ്പെടുത്തി. മൊത്ത വരുമാനം 24 ശതമാനം വര്‍ധിച്ചു. കമ്പനിയുടെ മൂലധന പര്യാപ്തതാ അനുപാതം 20.68 ശതമാനമെന്ന മികച്ച നിലയിലാണ്. കമ്പനിയുടെ ഹൗസിങ് ഫിനാന്‍സ് വിഭാഗം പ്രസിഡന്റായി ഷാജി വര്‍ഗീസിനെ നിയമിച്ചു.