ക്രിസ്മസ് ആഘോഷത്തിന് ലോകം ഒരുങ്ങി. നക്ഷത്രം, പുല്‍ക്കൂട്, അലങ്കാരങ്ങള്‍, കേക്ക്...ക്രിസ്മസ് ആഘോഷമാക്കുന്നത് എങ്ങനെ ?

തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നു. 

author-image
രാജി
New Update
christmas

ഡിസംബര്‍. ലോകമാകെ ആഘോഷങ്ങളുടെ സമയമാണ്. തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നു. 

Advertisment

വീടുകളിലും ദേവാലയങ്ങളിലും നക്ഷത്രങ്ങളും പുല്‍ക്കൂടുകളും വര്‍ണ്ണ വെളിച്ചങ്ങളുമൊക്കെ ഒരുക്കി ഉണ്ണിയേശുവിനെ വരവേല്‍ക്കുന്നു. ലൈറ്റുകളും നക്ഷത്രങ്ങളുമായി ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവുമൊരുങ്ങി.


 ഇന്ന് ജാതി മതഭേദമേന്യ എല്ലാവരും നക്ഷത്രങ്ങളും ലൈറ്റുമെല്ലാം ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കാറുണ്ട്. കരോളും പുല്‍ക്കൂടും ഇല്ലാതെ എന്ത് ക്രിസ്മസ് ആഘോഷം. ഡിസംബര്‍ ആരംഭിക്കുമ്പോള്‍ തന്നെ ആളുകള്‍ പുല്‍ക്കൂടൊരുക്കും. വിവിധ തരത്തിലുള്ള നക്ഷത്രങ്ങള്‍ വീടുകളിള്‍ തെളിയിക്കാറുണ്ട്.


ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ച് യുവാക്കള്‍ വീടുകള്‍ കയറിയിറങ്ങും. നിറയെ ലൈറ്റുകള്‍ ക്രമീകരിച്ച് പള്ളികളിലെ ക്രിസ്മസ് പാതിരാക്കുര്‍ബാന വിശ്വാസികള്‍ക്ക് ഒത്തുചേരലിന്റെ കൂടെ ആഘോഷമാണ്.

ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷത്തിനായി  ഓരോ ക്രൈസ്തവരും ഒരുങ്ങുകയാണ്.ഇന്ന് ലോകത്തിന്റെ പല സ്ഥാലങ്ങളിലും ആഘോഷങ്ങള്‍ നേരം പുലരുവോളം നീണ്ടുനില്‍ക്കുന്നുണ്ട്.


ഇന്ന് ലോകമെമ്പാടുമുള്ളവര്‍ ഭാഷയുടെയോ മതത്തിന്റെയോ വേര്‍തിരിവില്ലാതെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കുചേരുന്നുമുണ്ട്.


അതുകൊണ്ട് തന്നെയാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്ന് ക്രിസ്മസ് ആകുന്നതും.

പുല്‍ക്കൂട് 

pukoodu

 കാലിത്തൊഴുത്തില്‍ പിറന്ന യേശുദേവന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന പുനരാവിഷ്‌കരണമാണ് ഓരോ പുല്‍ക്കൂടും. വൈക്കോല്‍ കൊണ്ടാണ് പുല്‍ക്കൂട് തയ്യാറാക്കുക.

കാലികള്‍ക്കിടയില്‍ ഒരു തൊഴുത്തില്‍ പിറന്ന ഉണ്ണീശോയും മറിയത്തിന്റെയും ജോസഫിന്റെയും ഒപ്പം ആട്ടിടയന്മാരും, മൂന്ന് രാജാക്കന്മാരും എല്ലാം കൃത്യമായി പുല്‍ക്കൂടില്‍ ഉണ്ടാകും.

ഇന്ന് റെഡിമെയ്ഡ് പുല്‍ക്കൂടൊക്കെ മാര്‍ക്കറ്റുകളില്‍ വാങ്ങാന്‍ കിട്ടുമെങ്കിലും പുല്‍ക്കൂട് ഉണ്ടാക്കുന്നവരും നിരവധിയാണ്. 


ക്രിസ്മസ് നക്ഷത്രം 

christmas-star-pexv9wjp86tfa7it

നക്ഷത്രം ഇല്ലെങ്കില്‍ എന്ത് ക്രിസ്മസ് ആഘോഷം. മൂന്ന് രാജാക്കന്മാര്‍ക്ക് ഉണ്ണിയേശുവിലേക്കുള്ള വഴികാട്ടിയായാണ് നക്ഷത്രം പ്രത്യക്ഷപ്പെട്ടത്.

അന്ന് ബദ്ലഹേമില്‍ തെളിഞ്ഞ നക്ഷത്രത്തിന്റെ പ്രതീകമായായാണ് ക്രിസ്മസ് കാലത്ത് നാം ഈ ഓര്‍മ്മപുതുക്കി നാം നക്ഷത്രം തെളിയിക്കുന്നത്.


ഇന്ന് മാര്‍ക്കറ്റുകളില്‍ വ്യത്യസ്ത തരത്തിലുള്ള നക്ഷത്രങ്ങളുണ്ട്. ഒരു നക്ഷത്രം മാത്രമിട്ട് വീട് അലങ്കരിക്കുന്നവര്‍ ഇന്ന്  ഒന്നില്‍ക്കൂടുതല്‍ നക്ഷത്രങ്ങള്‍ വീടുകളില്‍ തെളിയിക്കാറുണ്ട്.


വിവിധരത്തിലും വ്യത്യസ്ത ഡിസൈനുകളിലുമുള്ള നക്ഷത്രങ്ങള്‍ നിരത്തുകളില്‍ സ്ഥാനം പിടിച്ചു. 


ക്രിസ്മസ് അലങ്കാരങ്ങള്‍

 dec

 നക്ഷത്രങ്ങള്‍ക്ക് പുറമെ, ക്രിസ്മസ് ട്രീ, ക്രിസ്മസ് റീത്തുകള്‍, പല നിറങ്ങളിലുള്ള ലൈറ്റുകള്‍, എല്‍ ഇഡി ബള്‍ബുകള്‍, ബോളുകള്‍ തുടങ്ങിയവയെല്ലാം ക്രിസ്മസിനായി ഒരുങ്ങി.


ചുവന്ന കുപ്പായവും നീണ്ട തൂങ്ങി കിടക്കുന്ന ചുവന്ന തൊപ്പിയും ധരിച്ച് നരച്ച താടിയും കുടവയറുമായി എത്തുന്ന ക്രിസ്മസ് ഫാദര്‍ അഥവാ സാന്താക്‌ളോസിന്റെ തൊപ്പികളും വസ്ത്രങ്ങളുമെല്ലാം നിരത്തിലെത്തിക്കഴിഞ്ഞു.


റെഡിമെയ്ഡ് ക്രിസ്മസ് ട്രീയാണ് ഇന്ന് താരമായിരിക്കുന്നത്. ചെറുത് മുതല്‍ വലുത് വരെ, നമ്മുടെ ആവശ്യത്തിനനുസരിച്ച് മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. 

 

ക്രിസ്മസ് വിഭവങ്ങള്‍ 

cake

 ക്രിസ്മസ് ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ ഭക്ഷണങ്ങള്‍ക്കുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്. ക്രിസ്മസ് രുചിക്കൂട്ടുകള്‍ പലതുണ്ടെങ്കിലും പ്ലം കേക്കിന് ക്രിസ്മസിന് സ്ഥാനം. വ്യത്യസ്ത തരം  കേക്കുകള്‍ ക്രിസ്മസിന് തയ്യാറാക്കാറുണ്ട്.


നോണ്‍ വെജ് വിഭവങ്ങളോടാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. കേരളത്തിലാണെങ്കില്‍ ബ്രേക്ക്ഫാസ്റ്റിന് നല്ല ചൂടന്‍ വെള്ളയപ്പവും ചിക്കന്‍ അല്ലെങ്കില്‍ മട്ടണ്‍ സ്റ്റൂ ആണ് പല കുടുംബങ്ങളിലെയും പ്രത്യേക വിഭവം.


 കപ്പയും മീന്‍കറിയും, ബീഫ് കറിയും പന്നിയിറച്ചിയുമെല്ലാം ഒഴിവാക്കാനാകാത്ത വിഭവങ്ങളാണ്. അതിനോടൊപ്പം വൈനും ഒഴിവാക്കാനാവാത്ത ഒന്ന് തന്നെയാണ്. ക്രിസ്മസ് ആകുന്നതിന് മുന്‍പ് തന്നെ വൈനുകളും തയ്യാറായിക്കഴിഞ്ഞു.

Advertisment