ക്രിസ്മസിന് വിളമ്പാം വായിൽ കൊതിയൂറും സ്പെഷ്യൽ മട്ടണ്‍ റോസ്റ്റ്

New Update
rost

ആഘോഷങ്ങളുടെ രാവുകളുമായി ക്രിസ്‌മസ്‌ എത്തിക്കഴിഞ്ഞു. ഈ ക്രിസ്‌മസിന്‌ വീടുകളിൽ വ്യത്യസ്‌ത രുചികൾ പരീക്ഷിച്ചാലോ?

Advertisment

ലാംബ് ലെഗ് വാങ്ങി വലിയ കഷ്ണങ്ങളായി മുറിക്കണം. നല്ലവണ്ണം കഴുകി കുറച്ചു നേരം മോര് വെള്ളത്തിൽ ഇട്ട് വയ്ക്കണം. 1/2 മണിക്കൂർ കഴിഞ്ഞു കഴുകിയെടുക്കാം.

സവോള :2, ഇഞ്ചി: ഒരു വലിയ കഷ്ണം, പച്ചമുളക്: 6, വെളുത്തുള്ളി : ഒരു കുടം ചെറുത്‌ {മൂന്നും അരിയണം} 

 പട്ട, ഗ്രാമ്പൂ : ആവശ്യത്തിന്  

വിനാഗിരി : 2 ടേബിൾ സ്പൂണ്‍ 

ഉപ്പ്: പാകത്തിന് 

വേപ്പില: 3 തണ്ട് 

മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് ഇറച്ചി വേവിക്കുക. 3 സവോള വറുത്തു കോരി വയ്ക്കണം. അതിനു ശേഷം മല്ലിപ്പൊടി - 2 ടേബിൾ സ്പൂണ്‍, മുളക് പൊടി - 1/2 ടേബിൾ സ്പൂണ്‍, കുരുമുളക് പൊടി - 2 ടേബിൾ സ്പൂണ്‍ (എരിവിന്), മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂണ്‍ ഇട്ട് മൂപ്പിച്ച് 2 ടേബിൾ സ്പൂണ്‍ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ഇട്ട് മൂപ്പിച്ച് ഇറച്ചി വെന്ത ചാറ് ഒഴിച്ച് തിളച്ച് എണ്ണ തെളിയുമ്പോൾ ഇറച്ചി കഷ്ണങ്ങൾ ഇട്ട് ഇളക്കി ഉപ്പും മസാലയും പാകത്തിന് ചേർത്ത് റോസ്റ്റ് പരുവത്തിൽ ഇറക്കാം. അല്ലെങ്കിൽ അതിൽ കിടന്ന് ചാറില്ലാതെ ഉലർത്ത്‌ പോലെയും എടുക്കാം. പാകമായ ശേഷം ചൂടോടെ ചോറിന്റെ കൂടെ വിളമ്പാം.         

Advertisment