/sathyam/media/media_files/2025/12/18/vrshabha-2025-12-18-15-58-54.jpg)
മോഹൻലാലിൻ്റെ ബ്രഹ്മാണ്ഡ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ ട്രെയിലറിന് ആവേശത്തോടെ സ്വീകരിച്ച് ആരാധകർ.തെലുങ്കിലും മലയാളത്തിലുമായി ഒരേ സമയം ചിത്രീകരിച്ച പാൻ ഇന്ത്യൻ ചിത്രം വൃഷഭ ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയേറ്ററിൽ എത്തും.
കഴിഞ്ഞ ദിവസം പുറത്ത് വിട്ട ‘വൃഷഭ’യുടെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് . പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്.
രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. യുദ്ധവും മറ്റുമല്ലാതെ മോഹൻലാൽ മുണ്ടും മടക്കിക്കുത്തി അടിക്കുന്ന സീനുകളും സിനിമയിലുണ്ടെന്നാണ് ട്രയിലറിൽ നിന്ന് മനസിലാകുന്നത്. ഇതാണ് ആ​രാധകർ ഇപ്പോൾ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us