ഇൻകാസ് യുഎഇ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാർട്ടേഡ് ഫ്ലൈറ്റ് പദ്ധതിയുടെ ഭാഗമായി ചാർട്ടേർഡ് ഫ്ലൈറ്റ് ഷാർജ എയർപോർട്ടിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്നു

New Update

ഇൻകാസ് യുഎഇ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്നു ചാർട്ടേഡ് ഫ്ലൈറ്റ് പദ്ധതിയുടെ ഭാഗമായി ഷാർജ ഇൻകാസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി ആലത്തൂർ എംപി രമ്യ ഹരിദാസിൻ്റെയും എം. എൽ. എ അനിൽ അക്കര യുടെയും നിർദ്ദേശപ്രകാരം തയ്യാറാക്കിയ ചാർട്ടേർഡ് ഫ്ലൈറ്റ് ഇന്ന് വൈകീട്ട് ഷാർജ എയർപോർട്ടിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്നു.

Advertisment

publive-image

എയർപോർട്ടിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ഫ്ലൈ വിത്ത് ഇൻകാസ് ൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കമ്മിറ്റി നൽകുന്ന 100 ടിക്കറ്റുകളിൽ നിന്ന് 3 സൗജന്യ ടിക്കറ്റുകൾ ഇന്ന് യാത്രക്കാർക്ക് കൈമാറുകയുണ്ടായി.കേന്ദ്രകമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രൻ ടിക്കറ്റ് നല്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പ്രവാസി സമൂഹം യാത്രാ സംബന്ധമായ കടുത്ത പ്രയാസങ്ങൾ നേരിടുന്ന സന്ദർഭത്തിൽ ചാർട്ടേർഡ് ഫ്ലയിറ്റിന്നു് നിർദ്ദേശം നല്കിയ എം. പി യേയും എം എൽ എ യേയും കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു.

കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൽ മുഹമ്മദലി, ഷാർജ ഇൻകാസ് പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ. എ. റഹീം എന്നിവരും ടിക്കറ്റ് വിതരണം നടത്തി.ജില്ലാ കമ്മിറ്റിയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെ ഇരുവരും അഭിനന്ദിച്ചു.

കേന്ദ്ര-സംസ്ഥാന കമ്മിററി ഭാരവാഹികളും, തൃശ്ശൂർ ജില്ലയിലെ പ്രധാന പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ, ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കെ. എം. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. ജനോപകാരപ്രദമായ മറ്റ് പദ്ധതികളുമായ് ജില്ല കമ്മിററി മുന്നോട്ട് പോകുമെന്ന് ശ്രീ. മനാഫ് വ്യക്തമാക്കി.

കേന്ദ്ര കമ്മിറ്റി സെക്രട്ടറി  ചന്ദ്രപ്രകാശ് ഇടമന, ജോയിൻ്റ് ട്രഷറർ സുനിൽ അസീസ്, മീഡിയ കോഡിനേറ്റർ മുനീർ കുമ്പള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.ജനറൽ സെക്രട്ടറി ഷാജി തോമസ് സ്വാഗതവും ഖാലിദ് തൊയക്കാവ് നന്ദിയും രേഖപ്പെടുത്തി.

chrtered flight
Advertisment