റിയാദ് :ചുങ്കത്തറ റിയാദ് പ്രവാസി അസോസിയേഷന്റെ (കെയർ ) പ്രഥമ സംഗമം സഫ മക്ക ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. സംഗമം ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു ബാപ്പു മാമ്പൊയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ .ശ്രീ കരീം കല്ലു. ഷാജി നിലമ്പൂർ. ചങ്കരത്ത് ഉമ്മർ .ബാവ ചാലിൽ എന്നിവര്‍ സംസാരിച്ചു.
/sathyam/media/post_attachments/1vUBdLJurLEYR7leGDRp.jpg)
പി.വി എബ്രഹാം, കുഞ്ഞിമുഹമ്മദ് മാനീരി ,അക്ബർ ആലങ്ങത്തിൽ എന്നിവരെ ആദരിച്ചു. സത്താർ & ടീം.ശംസു കളകര എന്നിവർഅവതരിപ്പിച്ച ഗാന, നൃത്തസന്ധ്യ യോഗത്തിന് മാറ്റുകൂട്ടി. അൻവർ ചുങ്കത്തറ സ്വാഗതവും സുലൈമാൻ പുതുകൊള്ളി നന്ദിയും പറഞ്ഞു. കെ.ജി. അശ്റഫ്, സി.എച് ഷാജു, ആസിഫ് കണ്ണിയൻ, ഗഫൂർ ചീരകുഴി എന്നിവർ നേതൃത്വം നൽകി കെയർ പ്രസിഡണ്ട് ബാപ്പു മമ്പൊയില്‍, സെക്രട്ടറി അൻവർ ചുങ്കത്തറ, ട്രഷറര്‍ ചങ്കരത്ത് ഉമ്മര്‍ എന്നിവരെയും തെരഞ്ഞെടുത്തു.