വെസ്റ്റ് വെര്‍ജീനിയയിലെ പള്ളികളില്‍ നിന്നും കൊറോണ വ്യാപനം

New Update

വെസ്റ്റ് വെര്‍ജീനിയ : വെസ്റ്റ് വെര്‍ജീനിയായിലെ അഞ്ചു കൗണ്ടികളിലെ ആരാധനാലയങ്ങളില്‍ നിന്നും കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടായതായി സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ഓഫീസിന്റെ അറിയിപ്പില്‍ പറയുന്നു.

Advertisment

publive-image

ഗ്രീന്‍ ബ്രയര്‍ കൗണ്ടി, ജെഫര്‍സണ്‍ കൗണ്ടി, ബൂണ്‍ കൗണ്ടി, ഹാംഷെയര്‍ കൗണ്ടി, മാര്‍ഷല്‍ കൗണ്ടി തുടങ്ങിയ കൗണ്ടികളില്‍ ഉള്‍പ്പെടുന്ന ദേവാലയങ്ങള്‍ ആരാധന ആരംഭിച്ചതോടെയാണ് രോഗികളുടെ എണ്ണം വര്‍ധിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ റിസോഴ്‌സസ് പുറത്തിറക്കിയ പ്രസ്താവനയിലും ചൂണ്ടികാണിച്ചിട്ടുണ്ട്.

പല ദേവാലയങ്ങളില്‍ നിന്നായി 79 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചര്‍ച്ച് അധികൃതര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കാര്യമായി എടുക്കാത്തതാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നും, ചര്‍ച്ചിലെ അംഗങ്ങള്‍ക്കു ആവശ്യമായ സംരക്ഷണം നല്‍കുന്നതില്‍ ചുമതലക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

publive-image

ചര്‍ച്ചുകളില്‍ ആരാധനയ്ക്കായി എത്തുന്നവരില്‍ ഭൂരിഭാഗവും പ്രായം കൂടിയവരാണെന്നും അവര്‍ക്ക് രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ വളരെയാണെന്നും അതുകൊണ്ടു തന്നെ കര്‍ശന നിയന്ത്രണം പാലിക്കണമെന്നും ഗവര്‍ണര്‍ ജിം ജസ്റ്റിസ് പറഞ്ഞു. വെസ്റ്റ് വെര്‍ജീനിയ നാഷനല്‍ ഗാര്‍ഡ് ചര്‍ച്ചുകള്‍ ക്ലീന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഗവര്‍ണര്‍ അറിയിച്ചു.

church corona
Advertisment