ഫിലിം ഡസ്ക്
Updated On
New Update
/sathyam/media/media_files/pQfdbJ8UYrPe7nrXsvyr.jpg)
ചെന്നൈ: എന്നേക്കാളും ആളുകൾക്കിഷ്ടം സഹോദരൻ കാർത്തിയോടാണെന്ന് കേൾക്കുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്. ക്ഷേത്രങ്ങളിലും വിമാനത്താവളങ്ങളിലും എല്ലായിടത്തും ആളുകൾ എന്റെ അടുക്കൽ വരുന്നു. അവർ എന്നേ ക്കാൾ അവനെ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് പറയുന്നു.
Advertisment
കാർത്തിക്ക് വേണമെങ്കിൽ ഇപ്പോൾ 50 സിനിമകൾ ചെയ്യാനാവുമായിരുന്നു. എന്നാൽ ചെയ്ത ഓരോ ചിത്രത്തിനും ആവശ്യമായ സമയവും പരിശ്രമവും അദ്ദേഹം നൽകി.
അതുകൊണ്ടാണ് നമ്മൾ ഇപ്പോൾ കാർത്തിയുടെ 25-ാം ചിത്രം ആഘോഷിക്കുന്നത്. പരുത്തിവീരൻ, നാൻ മഹാൻ അല്ല എന്നിങ്ങനെ രണ്ട് തലത്തിൽ നിൽക്കുന്ന ചിത്രങ്ങളെ അദ്ദേഹം എങ്ങനെ ചെയ്തു എന്ന് ഞാൻ ഇപ്പോഴും ആലോചിച്ച് വിസ്മയിക്കുന്നുണ്ട്. ഞങ്ങളുടെ യാത്രകൾ തികച്ചും വ്യത്യസ്തമാണ്. -സൂര്യ