മജീദ് മാറഞ്ചേരി സംവിധാനം ചെയ്ത ചിത്രം 'കൊണ്ടോട്ടിപൂരം' ഉടൻ പ്രേക്ഷകരിലേക്ക്

New Update
kondotty pooram

തൃശൂർ: സാമൂഹ്യ പ്രസക്തമായ ആശയത്തിലൂന്നി പ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കാൻ ടേക്ക്ഓഫ് സിനിമയുടെ ബാനറിൽ സുധീർ പൂജപ്പുര നിർമ്മിച്ച് മജീദ് മാറഞ്ചേരി സംവിധാനം ചെയ്യുന്ന സിനിമ 'കൊണ്ടോട്ടിപൂരം' ഉടൻ പ്രേക്ഷകരിലേക്ക്.

Advertisment

റെയിൻബോ ടീമിന്റെ പങ്കാളിത്തത്തോടെ തീയ്യറ്ററിലെത്തുന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടത്തി. തൃശ്ശൂർ എലൈറ്റ് ഹോട്ടലിൽ നടന്ന ഓഡിയോ പ്രകാശനം പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ നിർവ്വഹിച്ചു. പി.കെ.പൗലോസ് ആണ് സഹ നിർമ്മാതാവ്.

റെയിൻബോ ടീം ക്യാപ്റ്റൻ ഡോ.സതീഷ് ബാബു, സഹ നിർമ്മാതാവ് പി.കെ. പൗലോസ്, ഗാനരചയിതാവ് ഹൈദരലി പുലിക്കോട്ടിൽ, സംഗീത സംവിധായകൻ കെ.വി. അബൂട്ടി, റെയിൻബോ സാരഥി പ്രമിത.ടി.എൻ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 13 ന് സിനിമ റിലീസാവും. മില്ലേനിയം ഓഡിയോയാണ് ഗാനങ്ങൾ പുറത്തിറക്കുന്നത്.

Advertisment