/sathyam/media/media_files/zcmRfDNC8YHglMM6sbbt.jpg)
കൊച്ചി: ഇ​പ്പോ​ഴും ലാ​ലേ​ട്ട​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​മ്പോ​ഴും ഒ​രു സീ​നി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ഴും എ​നി​ക്ക് അ​ന്നു​ണ്ടാ​യ അ​തേ വി​റ​യ​ലും പേ​ടി​യു​മൊ​ക്കെ​യു​ണ്ടെന്ന് മ​ഞ്ജു വാ​ര്യ​ർ.
വേ​റൊ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ആ​റാം ത​മ്പു​രാ​നി​ലേ​ക്ക് എ​നി​ക്ക് ക്ഷ​ണം വ​രു​ന്ന​ത്. അ​ന്ന് എ​ല്ലാ​വ​രും എ​ന്നെ അ​ഭി​ന​ന്ദി​ച്ചു.
ഏ​റ്റ​വും വ​ലി​യ കാ​ര്യ​മ​ല്ലേ ന​ട​ക്കാ​ന്‍ പോ​കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞു. അ​ന്നു​വ​രെ ഞാ​ന്‍ ലാ​ലേ​ട്ട​നെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ല. സി​നി​മ ചെ​യ്യു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട് കാ​ണാ​ന്‍ പ​റ്റു​മ​ല്ലോ എ​ന്ന എ​ക്​സൈ​റ്റ്​മെ​ന്‍റാ​യി​രു​ന്നു എ​നി​ക്ക്.
സെ​റ്റി​ല്‍ വ​ന്ന​പ്പോ​ഴും ഞാ​ന്‍ ലാ​ലേ​ട്ട​നോ​ട് ഒ​രു​പാ​ട് സ്​നേ​ഹ​ത്തോ​ടെ സം​സാ​രി​ക്കും. അ​പ്പോ​ഴും ഞാ​ന്‍ ദൂ​രെ മാ​റി നി​ന്ന് പേ​ടി​യോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യു​മാ​ണ് അ​ദ്ദേ​ഹ​ത്തെ ക​ണ്ടു​നി​ന്ന​ത്.
എ​ന്നാ​ല്‍ സീ​ന്‍ ഷൂ​ട്ട് ചെ​യ്യു​മ്പോ​ള്‍ ലാ​ലേ​ട്ട​ന്‍ വ​ള​രെ ലാ​ഘ​വ​ത്തോ​ടെ ഈ​സി​യാ​യി​ട്ടാ​ണ് ചെ​യ്യു​ന്ന​ത്. ഞാ​ന്‍ പു​തി​യ ആ​ളാ​യാ​തു​കൊ​ണ്ട് എ​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കാ​ന്‍ ഇ​ഷ്ട​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്ന് തോ​ന്നി.
വെ​റു​തെ തോ​ന്നി​യ​താ​ണ്. എ​ന്നാ​ല്‍ അ​തി​ന് ശേ​ഷം അ​തേ സീ​ന്‍ ഡ​ബ്ബിം​ഗ് തി​യ​റ്റ​റി​ല്‍ ക​ണ്ട​പ്പോ​ഴാ​ണ് ലാ​ല്‍ മാ​ജി​ക് എ​ന്താ​ണെ​ന്ന് ഞാ​ന്‍ തി​രി​ച്ച​റി​ഞ്ഞ​ത്.