'പ്രകാശൻ പറക്കട്ടെ' തിയേറ്ററിൽ ; കണ്ട് സഹായിക്കണമെന്ന് ധ്യാൻ ശ്രീനിവാസൻ

author-image
kavya kavya
Updated On
New Update

ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന 'പ്രകാശൻ പറക്കട്ടെ' ഇന്ന് തിയേറ്ററുകളിലെത്തി. ചിത്രം എല്ലാവരും കണ്ട് സഹായിക്കണമെന്നാണ് ധ്യാൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. ഈ ചിത്രം ഓടിയില്ലെങ്കിൽ വീണ്ടും ലൗവ് ആക്ഷൻ പോലെയുള്ള കള്ളുകുടി പടവുമായി തന്നെ മുന്നോട്ട് പോകുമെന്നും അതിനാൽ എല്ലാവെരും പടം തിയേറ്ററിൽ പോയി കണ്ട് സഹായിക്കണമെന്നാണ് ധ്യാനിന്റെ കുറിപ്പ്. റിയലിസ്റ്റിക് സിനിമ, റിയലിസ്റ്റിക് ആക്ടേഴ്സ്, ആദ്യത്തെ ക്ലീൻ യു സിനിമ എന്നിങ്ങനെയാണ് ചിത്രത്തെ ധ്യാന വിശേഷിപ്പിച്ചിരിക്കുന്നത്.

Advertisment

ഷഹദ് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ലൗ ആക്ഷൻ ഡ്രാമ, സാജൻ ബേക്കറി, 9എംഎം എന്നീ ചിത്രങ്ങൾ നിർമിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിർമാണസംരംഭമാണ്. ഗൂഢാലോചന, ലൗ ആക്ഷൻ ഡ്രാമ, 9എംഎം എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ.ടിനു തോമസും ചിത്രത്തിൽ നിർമാണ പങ്കാളിയാണ്.

ദിലീഷ് പോത്തൻ, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്

Advertisment