Advertisment

നാഗ ചൈതന്യയുടെ ചിത്രത്തിന് സംഗീതം പകരാൻ ഇളയരാജ- യുവൻ ശങ്കര്‍ രാജ ടീം

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ചെന്നൈ : വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നാഗ ചൈതന്യയാണ് നായകൻ. 'എൻസി 22' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഒരു വൻ പ്രഖ്യാപനം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 'എൻസി 22' എന്ന ചിത്രത്തിന്റെ സംഗീത വിഭാഗത്തെ കുറിച്ചുള്ളതാണ് പ്രഖ്യാപനം. ഇളയരാജയും മകൻ യുവൻ ശങ്കര്‍ രാജയുമാണ് ചിത്രത്തിന് സംഗീതം പകരുക.

നാഗ ചൈതന്യ നായകനാകുന്ന ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'താങ്ക്യു'വാണ്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക നായരും റാഷി ഖന്നയും ആണ് ചിത്രത്തില്‍ നായികമാരായി അഭിനയിക്കുന്നത്. നാഗ ചൈതന്യയുടെ 'താങ്ക്യു' എന്ന ചിത്രത്തിലേതായി പുറത്തുവിട്ട ഗാനങ്ങള്‍ ആരാധകര്‍ ഇതിനകം തന്നെ ഏറ്റെടുത്തിട്ടുണ്ട്.

വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. നാഗ ചൈതന്യക്കും റാഷി ഖന്നയ്‍ക്കും പുറമേ മാളവിക നായര്‍, അവിക ഗോര്‍, സായ് സുശാന്ത് റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനിയിക്കുന്നു. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത്.

മഹേഷ് ബാബുവിന്റെ ആരാധകനായ ഹോക്കി താരമായാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. നവീൻ നൂലി ആണ് ചിത്രത്തിന്റെ ചിത്ര സംയോജകൻ. പി സി ശ്രീറാം ആണ് ഛായാഗ്രാഹകൻ. സംവിധായകൻ വിക്രം കുമാര്‍ തന്നെയാണ് 'താങ്ക്യു'വിന്റെ തിരക്കഥ എഴുതുന്നത്.

Advertisment