സിനിമയുടെ ചിത്രീകരണത്തിനായി കുമിളിയിലെത്തിയ തമിഴ് ഹാസ്യ നടന്‍ അന്തരിച്ചു

ഫിലിം ഡസ്ക്
Wednesday, October 9, 2019

സിനിമയുടെ ചിത്രീകരണത്തിനായി കുമിളിയിലെത്തിയ തമിഴ് ഹാസ്യ നടന്‍ കൃഷ്ണമൂര്‍ത്തി(64) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുമളിയിലെ റോസാപ്പൂക്കണ്ടത്തെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു മരണം.ശക്തി സംവിധാനം ചെയ്യുന്ന ‘പേയ് മാമ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി കുമളിയിലെത്തിയതായിരുന്നു കൃഷ്ണമൂര്‍ത്തി.

തിങ്കളാഴ്ച പുലര്‍ച്ചെ കുഴഞ്ഞ് വീണ കൃഷ്ണമൂര്‍ത്തിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ ചെന്നൈക്ക് കൊണ്ടുപോയി.

1987ല്‍ സിനിമാ അഭിനയം തുടങ്ങിയ കൃഷ്ണമൂര്‍ത്തി ‘നായക’നില്‍ കമലഹാസനൊപ്പവും ‘ബാബ’യില്‍ രജനീകാന്തിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.

×