ഇനിയും മാതൃകാ ദമ്പതികളായി അഭിനയിക്കാന്‍ കഴിയില്ല, വിവാഹമെന്ന എന്റെ തീരുമാനം തെറ്റായിരുന്നു, ഒരുപാട് തവണ തിരുത്താന്‍ നോക്കി, പരാജയപ്പെട്ടു: സീമ വിനീത്

"വ്യക്തിഹത്യ നടത്തുകയും ജെന്‍ഡറിനെപ്പറ്റി പറഞ്ഞ് അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തിട്ടും ഒരുപാട് തവണ തിരുത്താന്‍ നോക്കി"

author-image
ഫിലിം ഡസ്ക്
New Update
242424

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ട്രാന്‍സ്‌ജെന്‍ഡറായ സീമ വിനീത്. വിവാഹനിശ്ചയം കഴിഞ്ഞ സീമ ഇടയ്ക്ക് ബന്ധത്തില്‍ നിന്ന് പിന്മാറുന്നുവെന്ന്  മുമ്പ്  പോസ്റ്റിടുകയും പിന്‍വലിക്കുകയും ചെയ്തിരുന്നു. പിന്നീട് രജിസ്റ്റര്‍ വിവാഹം നടത്തി വരനുമൊത്തുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹ തീരുമാനം തെറ്റായി പോയെന്ന് വെളിപ്പെടുത്തുകയാണ് സീമ. 

Advertisment

13131

''ജീവിതത്തില്‍ ചിലപ്പോഴൊക്കെ നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ തെറ്റായിപ്പോകാറുണ്ട്. അത്തരത്തിലൊരു തീരുമാനമായിരുന്നു വിവാഹം. വ്യക്തിഹത്യ നടത്തുകയും ജെന്‍ഡറിനെപ്പറ്റി പറഞ്ഞ് അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തിട്ടും ഒരുപാട് തവണ തിരുത്താന്‍ നോക്കി. 

13131

എന്നാല്‍, അതെല്ലാം പരാജയപ്പെട്ടു. ഇനിയും മാതൃകാ ദമ്പതികളായി അഭിനയിക്കാന്‍ കഴിയില്ല. ജീവിതത്തില്‍ സമാധാനത്തിനാണ് ഏറ്റവും പ്രധാന്യം നല്‍കുന്നത്. മുമ്പ് ബന്ധത്തില്‍ നിന്ന് പിന്മാറിയെന്ന് ഇട്ട പോസ്റ്റ് പിന്‍വലിച്ചത് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമായിരുന്നു. 

313131

അത്തരത്തിലൊരു പെരുമാറ്റം ഇനി മേലില്‍ ഉണ്ടാവില്ലെന്ന് വാക്ക് തന്നതിനെത്തുടര്‍ന്നാണ് ആ പോസ്റ്റ് പിന്‍വലിച്ചത്. ഇതുപോലെ വീണ്ടും കുറിക്കാന്‍ ഇടവരരുതെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, ഇത് പൊതുവായി പറയേണ്ടതും മറച്ചുപിടിക്കേണ്ട ആവശ്യമില്ലാത്തതിനാലുമാണ് പറയുന്നത്. 

ആത്മഹത്യയിലേക്ക് പോകാനോ ഒളിച്ചോടാനോ യാതൊരു താല്‍പ്പര്യവുമില്ല. ജീവിതത്തില്‍ ഒരു കൂട്ടുവേണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷ, അത് തെറ്റായിരുന്നു എന്ന് തിരിച്ചറിയാന്‍ നാളുകള്‍ വേണ്ടിവന്നു. ഈ യോജിപ്പില്ലായ്മയില്‍ നിന്ന് പുറത്തുകടക്കാന്‍ ഭയമായിരുന്നു. 

131313

മറ്റുള്ളവര്‍ എന്തുപറയും, എങ്ങനെ ഫെയ്സ് ചെയ്യും. പക്ഷേ, അങ്ങനെ ചിന്തിച്ചാല്‍ ഇനിയും കാര്യങ്ങള്‍ കൈവിട്ടുപോകും. ജീവിതത്തില്‍ നേടിയതൊന്നും എളുപ്പമായിരുന്നില്ല. അത്രയേറെ കഷ്ടപ്പെട്ട് സമൂഹത്തില്‍ വളര്‍ന്ന വ്യക്തിയാണ് ഞാന്‍..'' 

Advertisment