/sathyam/media/media_files/2025/09/05/26abf87b-c108-4555-9b21-620223158b15-2025-09-05-09-33-01.jpg)
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയില്‍ കഴിയുന്ന അവതാരകനും നടനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. രാജേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
രക്തസമ്മര്‍ദം സാധാരണ നിലയില്‍ തുടരുകയാണ്. സ്വയം ശ്വാസമെടുക്കാന്‍ ആരംഭിച്ചു. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘത്തിന്റെ നിരീക്ഷണം തുടരുകയാണെന്നും ബുള്ളറ്റിനില്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ കുഴഞ്ഞുവീണ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിപാടിയുടെ അവസാനത്തോടെ ഹോട്ടലില്‍ കുഴഞ്ഞുവീണ രാജേഷിനെ ഉടന്‍ തന്നെ മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുഴഞ്ഞുവീണ ഉടന്‍ ഹൃദയാഘാതമുണ്ടായി. ആശുപത്രിയില്‍ എത്തിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.