നടന്‍ അജിത് കുമാര്‍ ഓടിച്ച കാറിന് റേസിംഗിനിടെ അപകടം

അപകടത്തില്‍ അജിത്തിന് പരുക്കൊന്നും പറ്റിയിട്ടില്ല. 

author-image
ഫിലിം ഡസ്ക്
New Update
8b0b1f5c-6095-41ae-b3ac-1eae7041c07e (1)

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാര്‍ ഓടിച്ച കാറിന് റേസിംഗിനിടെ അപകടം.  അജിത്തിന് പരുക്കൊന്നും പറ്റിയിട്ടില്ല.

Advertisment

image-w856

ജിടി4 യൂറോപ്യന്‍ സീരീസ് റേസിംഗിനെിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നത്. മിസാനോ ട്രാക്കിലാണ് അപകടമുണ്ടാകുന്നത്. സീരീസിന്റെ രണ്ടാം റൗണ്ടില്‍ മത്സരിക്കുകയായിരുന്നു അജിത് കുമാര്‍. 

അപകടത്തിന് പിന്നാലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം പരിസരം വൃത്തിയാക്കുന്ന അജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറുമായി അജിത്തിന്റെ കാര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നത്.

Advertisment