/sathyam/media/media_files/2024/11/15/X9Lirlg6BTaMvb9Czxq8.jpg)
ഗായകരായ അമൃത സുരേഷും സഹോദരി അഭിരാമിയും സോഷ്യല്‍ മീഡിയയില്‍ സജീവമായ രണ്ട് താരങ്ങളാണ്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പത്തെക്കുറിച്ച് തുറന്നു പറയുകയാണ് അഭിരാമി. ഡിവോഴ്‌സ് ഇല്ലാത്തൊരു വിവാഹമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അഭിരാമി പറയുന്നു...
/sathyam/media/media_files/2024/11/15/KTLvLlUFDFDrDph9PwtQ.jpg)
''ഞാന്‍ വിവാഹത്തെക്കുറിച്ച് നല്ലോണം ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കല്യാണത്തേക്കാള്‍ കേട്ടത് ഡിവോഴ്‌സ് വാര്‍ത്തകളാണ്.
ഡിവോഴ്‌സ് ഇല്ലാത്തൊരു കല്യാണമാണ് എന്റെ ആഗ്രഹം. പക്ഷെ, അത് നടക്കാന്‍ എനിക്കൊരു യോഗവും കൂടെ വേണം. ഞാന്‍ കല്യാണം കഴിക്കണ്ടാന്ന് വിചാരിച്ച് ഇരിക്കുന്നതുമല്ല. ചേച്ചിടെ ലൈഫ് കണ്ട് സത്യം പറഞ്ഞാല്‍ എനിക്ക് പേടിയാണ്.
/sathyam/media/media_files/2024/11/15/QfVy6Lkw8cyWuDTyph89.jpg)
നമ്മളുമായി യോജിക്കാത്തൊരാളാണ് സെറ്റാകുന്നതെങ്കില്‍ പരസ്പര ബഹുമാനത്തോടെ പിരിയുകയാണെങ്കില്‍ കുഴപ്പമില്ല. പക്ഷെ, നമ്മളെ വേട്ടയാടി, നശിപ്പിക്കാനൊക്കെ നോക്കുന്നയാളെ അറിയാതെങ്ങാനും പ്രേമിച്ച് പോയാല്‍ അവിടെ തീര്‍ന്നു എല്ലാം.
/sathyam/media/media_files/2024/11/15/oc5SAxpflCeoSTkKkBP9.jpg)
അതുകൊണ്ട് കല്യാണം എനിക്ക് പേടിയാണ്. അതാണ് ഞാന്‍ വിവാഹം കഴിക്കാത്തതിന് കാരണവും. കല്യാണത്തിന് ആഗ്രഹമൊക്കെയുണ്ട്. എന്നെങ്കിലും നടക്കും...''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us