New Update
/sathyam/media/media_files/2025/09/09/3f4bae55-0d5e-437c-b80d-ad06a2253ec3-2025-09-09-15-08-23.jpg)
അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
Advertisment
നടിയുടെ പബ്ലിസിറ്റി-വ്യക്തിത്വ അവകാശങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് ഐശ്വര്യയുടെ അഭിഭാഷകന്‍ സന്ദീപ് സേഥി കോടതിയെ അറിയിച്ചു.
പല വെബ് സൈറ്റുകളും അനുവാദമില്ലാതെ ഐശ്വര്യയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായാണ് പരാതി. ഐശ്വര്യ റായ് വാള്‍വേപ്പറുകള്‍, ഐശ്വര്യ റായ് ഫോട്ടോകള്‍ തുടങ്ങിയ കീവേര്‍ഡുകളിലൂടെ ആരോപണ വിധേയര്‍ പണം സമ്പാദിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മോര്‍ഫിങ്ങിലൂടെ പോണോഗ്രാഫിക് വീഡിയോകളിലും ഐശ്വര്യയുടെ ചിത്രങ്ങളും മറ്റും ഉപയോഗിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ പറയുന്ന യുആര്‍എല്ലുകള്‍ നീക്കം ചെയ്യാന്‍ ഇടക്കാല ഉത്തരവുണ്ടാകുമെന്നും കോടതി അറിയിച്ചു.