തണലേകാന്‍ ഒരു വന്മരം ഉള്ളപ്പോള്‍ തണലിന്റെ വില പലരും മനസിലാക്കാതെ പോകുന്നു; മോഹന്‍ലാലിന്റെ നിലപാടില്‍ കുറിപ്പുമായി സീമ ജി. നായര്‍

മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും സീമ പങ്കുവച്ചിട്ടുണ്ട്. 

author-image
ഫിലിം ഡസ്ക്
New Update
7737dfa6-b231-45c5-8892-2ce55391015d

താരസംഘടന അമ്മയുടെ തലപ്പത്തേക്ക് ഇല്ലെന്ന നടന്‍ മോഹന്‍ലാലിന്റെ നിലപാടില്‍ നിരാശ പ്രകടിപ്പിച്ച് നടി സീമ ജി. നായര്‍.

Advertisment

''ശുഭിനം, ശുഭദിനം മാത്രം. തണലേകാന്‍ ഒരു വന്‍മരം ഉള്ളപ്പോള്‍ തണലിന്റെ വില പലരും മനസിലാക്കാതെ പോകുന്നു. 

ആ മരം ഇല്ലാതായി കഴിയുമ്പോഴാണ് അത് നല്‍കിയ തണല്‍ എത്രത്തോളം ആയിരുന്നു എന്ന് മനസിലാകുന്നത്...'' - സീമ ജി. നായര്‍ കുറിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും സീമ പങ്കുവച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിലാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് മോഹന്‍ലാല്‍ നിലപാടെടുത്തത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് രാജിവച്ച സാഹചര്യം പൂര്‍ണമായി മാറിയിട്ടില്ലെന്നാണ് മോഹന്‍ലാല്‍ ഇന്നലെ പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്നായിരുന്നു പൊതുവില്‍ ഉയര്‍ന്ന ആവശ്യം.