'നൊമ്പരങ്ങളേ സുല്ല്, സുല്ല്' ഒടുവില്‍ റാംജി റാവു സ്പീക്കിങ്ങായി, ബാലകൃഷ്ണനും ഗോപാല കൃഷ്ണനുമായി മനസില്‍ കണ്ടത് മോഹന്‍ ലാലിനെയും ശ്രീനിവാസനെയും, അതു വേണ്ടെന്ന് പറഞ്ഞത് ഫാസില്‍; സായ്കുമാറിന്റെ വേഷത്തില്‍ ആദ്യം തീരുമാനിച്ചതും ജയറാമിനെ

റാംജി റാവു സ്പീക്കിങ്ങിലൂടെയാണ് സിദ്ദീഖ്-ലാല്‍ സ്വതന്ത്ര്യ സംവിധായകരാകുന്നത്. ഈ സിനിമ കേരളക്കരയാകെയുള്ള പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് വമ്പന്‍ ഹിറ്റുമായിരുന്നു.

New Update
ram g rao988

റാംജി റാവു സ്പീക്കിങ്ങിലൂടെയാണ് സിദ്ദീഖ്-ലാല്‍ സ്വതന്ത്ര്യ സംവിധായകരാകുന്നത്. ഈ സിനിമ കേരളക്കരയാകെയുള്ള പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് വമ്പന്‍ ഹിറ്റുമായിരുന്നു. തുടക്കം തന്നെ സൂപ്പര്‍ ഹിറ്റില്‍ കൈവച്ച സിദ്ദീഖിനും ലാലിനും ഈ സിനിമയ്ക്ക് പേരിടുന്നതു മുതല്‍ കഥാപാത്രങ്ങളെ തീരുമാനിക്കുന്നതില്‍ വരെ ആശയ കുഴപ്പങ്ങളുമുണ്ടായിരുന്നു.

Advertisment

എന്നാല്‍, ഇവിടെയും ഇവര്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നല്‍കിയതും സംവിധായകന്‍ ഫാസിലായിരുന്നു. 'നൊമ്പരങ്ങളേ സുല്ല്, സുല്ല്' എന്നായിരുന്നു സിദ്ദീഖും ലാലും ആദ്യം ചിത്രത്തിനിട്ട പേര്. എന്നാല്‍, ഫാസിലിനെ അറിയിച്ചപ്പോള്‍ സുല്ലിട്ട് തുടങ്ങേണ്ട, ആ പേര് വേണ്ട' എന്നായിരുന്നു ഫാസിലിന്റെ അഭിപ്രായം. 

എന്നാല്‍, ഒരു ദിവസം ഫാസില്‍ വിജയ രാഘവന്റെ വില്ലന്‍ കഥാപാത്രത്തിന് റാംജി റാവു എന്നും സിനിമയ്ക്ക് റാംജി റാവു സ്പീക്കിങ്ങെന്ന് പേരിടാമെന്നും പറഞ്ഞു. അതോടെ ആ പ്രശ്‌നത്തിന് പരിഹാരമായി. ബാലകൃഷ്ണന്‍, ഗോപാല കൃഷ്ണന്‍ എന്നീ കഥാപാത്രങ്ങളായി ആദ്യം കണ്ടുവച്ചിരുന്നത് മോഹന്‍ ലാലിനെയും ശ്രീനിവാസനെയുമായിരുന്നു. 

എന്നാല്‍, അതുവേണ്ട പുതുമുഖങ്ങളെ വയ്ക്കുകയോ, സിദ്ദീഖും ലാലും ആ റോളുകളില്‍ അഭിനയിക്കാനും ഫാസില്‍ അറിയിച്ചു. അതുപോലെ ജയറാമിനെയായിരുന്നു സായ്കുമാറിന്റെ വേഷത്തിനായി തീരുമാനിച്ചിരുന്നത്. എന്നാലിത് പിന്നീട് സായ്കുമാറിലേക്ക് എത്തുകയായിരുന്നു. 

Advertisment