ചെറുമകന്റെ വാട്ട്‌സാപ്പ് സ്റ്റാറ്റസിലെ ചിത്രം കണ്ട് സിനിമയിലെടുത്തു; ദേവി വര്‍മ്മയ്ക്കിത് കന്നിത്തിളക്കം

ആദ്യം സിനിമയിലേക്കു വളിച്ചപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍കൊണ്ട് ക്ഷണം നിരസിക്കുകയാണ് ചെയ്തതെന്ന് ദേവി വര്‍മ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

New Update
soudi vellkka555

ആദ്യ ചിത്രത്തില്‍ തന്നെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം. 85-ാം വയസില്‍ ദേവി വര്‍മ്മയ്ക്ക് ആദ്യ ചിത്രത്തിലൂടെ നേടാനായ പുരസ്‌കാരത്തിന് വിസ്മയത്തിളക്കം. ചെറുമകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രം കണ്ടാണ് ദേവി വര്‍മയെ സിനിമയിലെടുത്തത്.

Advertisment

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'സൗദി വെള്ളയ്ക്ക' എന്ന ചിത്രത്തിലെ ആയിഷ റാവുത്തര്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ തട്ടിയിരുന്നു. ദേവി വര്‍മയുടെ മകള്‍ ശുഭ വര്‍മയുടെ മകന്‍ സിദ്ധാര്‍ഥിന്റെ വാട്ട്‌സാപ്പ് സ്റ്റാറ്റസില്‍ ദേവി വര്‍മയുടെ ചിത്രം കണ്ട സംവിധായകന്‍ ദേവി വര്‍മയെ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു.

തൃപ്പൂണിത്തുറയില്‍ 1966ല്‍ പ്രവര്‍ത്തനം തുടങ്ങിയ ശ്രീകല തിയറ്റര്‍ ദേവി വര്‍മയുടേതായിരുന്നു. 2015ലിത് പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ സിനിമയുമായുള്ള ബന്ധങ്ങള്‍ അണഞ്ഞു. എന്നാല്‍, പ്രതീക്ഷിതമായി തേടിയെത്തിയ സൗദി വെള്ളയ്ക്കയിലെ ആദ്യ വേഷത്തില്‍ തന്നെ പുരസ്‌കാരം ലഭിച്ച സന്തോഷത്തിലാണ് ദേവി വര്‍മ. ആദ്യം സിനിമയിലേക്കു വളിച്ചപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍കൊണ്ട് ക്ഷണം നിരസിക്കുകയാണ് ചെയ്തതെന്ന് ദേവി വര്‍മ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Advertisment