Advertisment

'' എനിക്ക് ആളുകളുടെ സഹതാപം വേണ്ടായിരുന്നു, ഇന്‍ഡസ്ട്രിക്കുള്ളില്‍നിന്ന് എനിക്ക് യാതൊരു പിന്തുണയുമില്ലാത്ത സഹതാപം ലഭിച്ചു, എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ അനുമാനങ്ങളുടെ പേരില്‍ ഞാന്‍ അവഗണിക്കപ്പെട്ട സന്ദര്‍ഭങ്ങളുണ്ട്, അത്തരം സംസാരങ്ങള്‍ എന്നെ തമിഴ്, തെലുങ്ക് സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തി, വീണ്ടും രോഗം വന്നപ്പോള്‍ കാര്യങ്ങള്‍ അനിശ്ചിതത്വത്തിലായി, ഇനി ഇതിനോട് പോരാടേണ്ടതില്ലെന്നും കീഴടങ്ങാമെന്നും ഞാന്‍ കരുതി''

"അവള്‍ സുഖമായിരിക്കുന്നു, മലയാളം സിനിമകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അടുത്തറിയാവുന്നവര്‍ പറഞ്ഞിട്ടും ഞാന്‍ അവഗണിക്കപ്പെട്ടു"

author-image
നീനു മാത്യു
New Update
222346

മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം േനടിയ നേടിയ നടിയാണ് മമ്ത മോഹന്‍ദാസ്. തമിഴ്, തെലുങ്ക് ഭാഷകളിലും കഥാപാത്രങ്ങള്‍ ചെയ്ത മമ്ത ഗായിക എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്. രണ്ടു തവണ ക്യാന്‍സറിനെ മംമ്ത നേരിട്ടതൊക്കെ നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു. ഇപ്പോള്‍ വിറ്റിലിഗോ രോഗ ബാധിതയാണ് മംമ്ത അതും തന്റെ മനശക്തികൊണ്ട് നേരിട്ടുകൊണ്ടിരിക്കുകയാണ്. 

Advertisment

മഹാരാജ എന്ന തമിഴ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലൂടെ താന്‍ രോഗാവസ്ഥകളെ നേരിട്ടതും സിനിമാ മേഖലയില്‍ നിന്നു തനിക്കുണ്ടായ അനുഭവങ്ങളും തുറന്നു പറയുകയാണ് മമ്ത. 

'' രോഗകാലത്ത് ഈ സമയവും കടന്നു പോകുമെന്ന മനോഭാവമാണ് എന്നെ സഹായിച്ചത്. ചികിത്സയിലായിരുന്നപ്പോള്‍ എന്റെ രൂപത്തില്‍ പ്രകടമായ മാറ്റമുണ്ടായി. പലരും എന്നെ മനസിലാക്കിയല്ല. ആ സമയത്ത്, എന്നെക്കുറിച്ച് പറയുന്നതിന്റെ നിയന്ത്രണം ഞാന്‍ തന്നെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. എനിക്ക് ആളുകളുടെ സഹതാപം വേണ്ടായിരുന്നു. അവര്‍ എന്നെ മനസിലാക്കണമെന്നേ  ഉണ്ടായിരുന്നുള്ളൂ. ഇന്‍ഡസ്ട്രിക്ക് ഉള്ളില്‍നിന്ന് എനിക്ക് യാതൊരു പിന്തുണയുമില്ലാത്ത സഹതാപം ലഭിച്ചു. 

''അയ്യോ പാവം... ആ പെണ്‍കുട്ടി ചികിത്സയിലാണ്, അവളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്''എന്ന് കാസ്റ്റിംഗ് ചെയ്യുന്ന സമയത്ത് എന്നെ ടീം പരിഗണിച്ചാല്‍ പോലും ചില താരങ്ങളുടെ മാനേജര്‍മാര്‍ പറഞ്ഞു. എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ അനുമാനങ്ങളുടെ പേരില്‍  പല വേഷങ്ങളില്‍ നിന്നും ഞാന്‍ അവഗണിക്കപ്പെട്ട സന്ദര്‍ഭങ്ങളുണ്ട്. അത്തരം സംസാരങ്ങള്‍ എന്നെ തമിഴ്, തെലുങ്ക് സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തി. 

അവള്‍ സുഖമായിരിക്കുന്നു, മലയാളം സിനിമകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അടുത്തറിയാവുന്നവര്‍ പറഞ്ഞിട്ടും ഞാന്‍ അവഗണിക്കപ്പെട്ടു. പക്ഷെ അതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല. എന്നാല്‍, വീണ്ടും രോഗം വന്നപ്പോള്‍ കാര്യങ്ങള്‍ അനിശ്ചിതത്വത്തിലായി. ഇനി ഇതിനോട് പോരാടേണ്ടതില്ലെന്നും  കീഴടങ്ങാമെന്നും ഞാന്‍ കരുതി. സാഹചര്യം എന്ത് തന്നെയായാലും സ്വീകരിക്കാന്‍ തീരുമാനിച്ചു.

ഇത് ഇനിയും ആവര്‍ത്തിച്ചേക്കാം. ഞാന്‍ ജീവിതം അവസാനിപ്പിക്കണമെന്ന് അതിന് അര്‍ത്ഥമില്ല. ഈ ഒരു മനോഭാവമാണ് എന്നെ വീണ്ടും വളരാന്‍ സഹായിച്ചത്. വളരെ കാലമായി തമിഴില്‍ നിന്ന് തനിക്ക് നല്ലൊരു സ്‌ക്രിപ്റ്റ് ലഭിച്ചിരുന്നില്ല. മുന്നോട്ട് പോകുമ്പോള്‍ ബയോപിക്കുകള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ വേഷങ്ങള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്...''

Advertisment