Advertisment

വഴിയില്‍ കണ്ടപ്പോള്‍ പാട്ടു പാടാന്‍ ഒരു അവസരം തരാമോയെന്ന് ചോദിച്ച ഗായികയെ തേടിയെത്തിയത് വിവാഹാലോചന, ജോര്‍ജ് കല്യാണം കഴിക്കുവാണെങ്കില്‍ ജോര്‍ജിന്റെ പടത്തിലെങ്കിലും നിനക്ക് പാടാമല്ലോയെന്ന് അമ്മയുടെ സപ്പോര്‍ട്ടും; കെ.ജി. ജോര്‍ജ് സല്‍മയെ ജീവിതത്തിലേക്ക് കൂടെ കൂട്ടിയതിങ്ങനെ...

സ്വപ്‌നാടനം എന്ന ചിത്രത്തിലൂടെ സംവിധാനരത്തിലേക്ക് പ്രവേശിച്ച അദ്ദേഹത്തിന് ആദ്യ ചിത്രം തന്നെ ദേശീയ പുരസ്‌കാരവും നേടി കൊടുത്തു. 

author-image
നീനു മാത്യു
New Update
kg george

കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമകളുടെ അമരക്കാരനായ കെ.ജി. ജോര്‍ജ് മലയാള സിനിമയുടെ അതുവരെയുള്ള രീതികളെ മാറ്റിമറിച്ച ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. സ്വപ്‌നാടനം എന്ന ചിത്രത്തിലൂടെ സംവിധാനരത്തിലേക്ക് പ്രവേശിച്ച അദ്ദേഹത്തിന് ആദ്യ ചിത്രം തന്നെ ദേശീയ പുരസ്‌കാരവും നേടി കൊടുത്തു. 

Advertisment

കെ.ജി. ജോര്‍ജിന്റെ സിനിമയില്‍ പാട്ടുപാടാന്‍ അവസരം ചോദിച്ചെത്തിയ  ഗായിക സല്‍മയെ പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കൂട്ടുകയായിരുന്നു.  ഇരുവരും ഒരിക്കല്‍ അമൃത ടി.വിയിലെ 'സമാഗമം' എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തങ്ങള്‍ പരിചയപ്പെട്ടതും വിവാഹത്തിലേക്കെത്തിയതുമായ കര്യങ്ങള്‍ പങ്കുവച്ചത്. സല്‍മയുടെ വാക്കുകളിങ്ങനെ...

'' എന്റെ അമ്മ തിരുവല്ലക്കാരിയാണ്. ഞാന്‍ ജനിച്ചതും തിരുവല്ലയിലാണ്. ഇവരുടെ വീടും തിരുവല്ലയിലാണ്. ഇദ്ദേഹം ഡയറക്ടര്‍ ആണല്ലോ. 'സ്വപ്‌നാടനം' കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് ഒരിക്കല്‍ ഞാല്‍ ഇദ്ദേഹത്തെ വഴിയില്‍ വച്ചുകണ്ടു. 

സാറിന്റെ സിനിമയില്‍ എനിക്കൊരു പാട്ടു തരാമോയെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ എന്നോട് പറഞ്ഞു: എന്റെ പടം സ്വപ്‌നാടനത്തിലെ പാട്ട് ഞാന്‍ കട്ട് ചെയ്തു. പൊതുവേ എന്റെ പടത്തില്‍ പാട്ടുകളില്ല. പാട്ടുകളുണ്ടെങ്കില്‍ ഞാന്‍ അവസരം തരാമെന്നു എന്നോട് പറഞ്ഞു. 

പിന്നീട് അതിനുശേഷം വീട്ടിലേക്ക് പുള്ളി വിവാഹാലോചനയുമായി വരികയായിരുന്നു. ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും അവസരങ്ങളുണ്ട്. എന്നാല്‍, അന്നത്തെ കാലത്ത് അവസരം ചോദിച്ച് ചെല്ലണം. ചിലര്‍ അവസരം തരും, ചിലര്‍ തരില്ല. റിസ്‌കായിരുന്നു. 

ദേവരാജന്‍ മാഷാണ് എന്നെ ആദ്യം പാടിക്കുന്നത്. എന്റെ അമ്മ അന്ന് എന്നോട് പറഞ്ഞു. ജോര്‍ജ് കല്യാണം കഴിക്കുവാണെങ്കില്‍ ജോര്‍ജിന്റെ പടത്തിലെങ്കിലും നിനക്ക് പാടാമല്ലോ എന്ന്. കലാകാരനെയല്ലായിരുന്നു. കല ആസ്വദിക്കുന്ന ഒരാളെയായിരുന്നു ആഗ്രഹിച്ചിരുന്നത്. ദൈവം ഇങ്ങനെയൊരു ഭാഗ്യം കൊണ്ടുവന്നു തന്നു..''

Advertisment