Advertisment

മമ്മൂട്ടിയുടെ കരണത്തടിച്ച അവനെ ഒറ്റയിടിയും ചുരുട്ടി വലിച്ചൊരേറും കൊടുത്തു, നിങ്ങളെ തല്ലിട്ട് അവന്‍ അങ്ങനെ പോകണ്ടെന്ന് ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞു; ആവനാഴിയുടെ സെറ്റില്‍ അന്ന് നടന്നത്..

" നാട്ടുകാരില്‍ ഒരു ആര്‍ട്ടിസ്റ്റ് തക്കം കിട്ടിയ സമയം മമ്മൂട്ടിയുടെ കരണത്ത് ഒരു അടി. അറിയാതെ പറ്റിയതല്ല, അറിഞ്ഞോണ്ട് തന്നെ അടിച്ചതാണ്"

author-image
നീനു മാത്യു
New Update
56676778

അന്തരിച്ച നടന്‍ കുണ്ടറ ജോണി ചെയ്ത കഥാപാത്രങ്ങളിലേറെയും വില്ലന്‍ വേഷങ്ങളും പോലീസ് വേഷങ്ങളുമായിരുന്നു. ജോണിയുടെ മരണശേഷം അദ്ദേഹത്തെ അനുസ്മരിച്ച് താരങ്ങളെല്ലാം എത്തിയിരുന്നു. സിനിമയില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ നിഷ്‌കളങ്കനും സ്‌നേഹ സമ്പന്നനുമായ ഒരു പച്ച മനുഷ്യനായിരുന്നു ജോണിയെന്നാണ് എല്ലാവരും ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. 

Advertisment

മമ്മൂട്ടി നായകനായ ആവനാഴി എന്ന സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ ഒരനുഭവത്തെക്കുറിച്ച് ജോണി അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ദേയമായിരിക്കുന്നത്. 

'' ആവനാഴിയുടെ ഷൂട്ട് നടക്കുന്നു. മമ്മൂട്ടിയെ നാട്ടുകാര്‍ തല്ലുന്ന ഒരു സീനാണ് എടുക്കുന്നത്. അപ്പോള്‍ ഞാന്‍ പോലീസ് ജീപ്പില്‍ വന്നു ജനങ്ങളെ മാറ്റി മമ്മൂട്ടിയെ രക്ഷിക്കുന്നു. ഇതാണ് സീന്‍. തല്ലുന്ന നാട്ടുകാരില്‍ ഒരു ആര്‍ട്ടിസ്റ്റ് തക്കം കിട്ടിയ സമയം മമ്മൂട്ടിയുടെ കരണത്ത് ഒരു അടി. അറിയാതെ പറ്റിയതല്ല, അറിഞ്ഞോണ്ട് തന്നെ അടിച്ചതാണ്. 

സംവിധായകന്‍  ഐ.വി. ശശി അയാളെ മാറ്റാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു: മാറ്റേണ്ട, അയാള്‍ അവിടെ നിന്നോട്ടെ. സംവിധായകന്‍ വീണ്ടും അയാളെ മാറ്റാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ റിക്വസ്റ്റ് ചെയ്തു; അയാള്‍ അവിടെ നിക്കട്ടെ ശശിയേട്ടാ.. 

അടുത്ത സീന്‍ വന്നു. ഞാന്‍ മമ്മൂട്ടിയെ രക്ഷിക്കുന്ന സീനാണ്. ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി ചെന്ന ഞാന്‍ മമ്മൂട്ടിയെ തല്ലിയ അവനെ ഒറ്റയിടിയും ചുരുട്ടി വലിച്ചൊരേറും കൊടുത്തു. എല്ലാം കഴിഞ്ഞു അയാളുടെ അടുത്ത് പോയി ഇച്ചിരി സ്പീഡ് കൂടി പോയെന്ന് പറഞ്ഞു. ഇത് കഴിഞ്ഞു മമ്മൂട്ടി എന്നോട് ചോദിച്ചു: താന്‍ എന്തിനാ അങ്ങനെ ചെയ്തതെന്ന്. നിങ്ങളെ തല്ലിട്ട് അവന്‍ അങ്ങനെ പോകണ്ടെന്ന് ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞു..''

Advertisment