Advertisment

'' തെരെഞ്ഞെടുപ്പില്‍ പരാജപ്പെട്ടകൊണ്ടല്ല, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത എനിക്കില്ലെന്ന് ജനം മനസിലാക്കി തന്നു, ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു, ഇപ്പോള്‍ ഞാന്‍ നൂറു ശതമാനം രാഷ്ട്രീയം ഉപേക്ഷിച്ചു, രമയ്ക്കും കുട്ടികള്‍ക്കും ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് യോജിപ്പില്ലായിരുന്നു, ആ ഉപദേശം കേള്‍ക്കാഞ്ഞതിന്റെ തിക്തഫലം ഞാന്‍ അനുഭവിച്ചു''

"ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് മമ്മൂക്കയെയാണ്. മൂന്നു സ്ഥാനാര്‍ത്ഥിയെയും മമ്മൂക്ക ഒരേപോലെ സത്കരിക്കും. മൂന്നുകൂട്ടരും ഹാപ്പി"

author-image
നീനു മാത്യു
New Update
jagadeesh 1232

നായക കഥാപാത്രങ്ങളും ഹാസ്യ കഥാപാത്രങ്ങളും ചെയ്ത് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം മുന്‍നിരയില്‍ മികച്ചുനിന്ന നടനാണ് ജഗദീഷ്. പിന്നീട് ഏഷ്യാനെറ്റിലെ വോഡാഫോണ്‍ കോമഡി സ്റ്റാര്‍ അവതാരകനായും തിളങ്ങി നിന്ന ജഗദീഷ് മലയാള സിനിമയില്‍ വീണ്ടും വളരെ ശ്രദ്ദേയമായ മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിക്കുകയാണ്. 

Advertisment

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍  പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിന് എതിരായി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായും ഇദ്ദേഹം മത്സരിച്ചിരുന്നു. അടുത്തിടെ ഭാര്യ ഡോ. രമയുടെ മരണവും ഇദ്ദേഹത്തെ തളര്‍ത്തിയിരുന്നു. തീപ്പൊരി ബെന്നി എന്ന സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കാനെത്തിയ ജഗദീഷ് തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് പറഞ്ഞതിങ്ങനെ...

'' ഞാന്‍ ഒരു പാര്‍ട്ടിയില്‍ നിന്നും മാറി മറ്റൊരു പാര്‍ട്ടിയിലേക്ക് പോയതല്ല. രാഷ്ട്രീയമാണ് ഉപേക്ഷിച്ചത്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത എനിക്കില്ലെന്ന് ജനങ്ങള്‍ മനസിലാക്കി തന്നു. ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു. രാഷ്ട്രീയമുള്ളയാളായിരുന്നു ഞാന്‍. ഇപ്പോള്‍ അത് തീര്‍ത്തുമില്ല. അത് നൂറു ശതമാനം ഉപേക്ഷിച്ചു. 

അതിന് പ്രധാനകാര്യം കുടുംബത്തില്‍ അതിനു ആര്‍ക്കും യോജിപ്പില്ലായിരുന്നു. രമയ്ക്കും കുട്ടികള്‍ക്കും ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് യോജിപ്പില്ലായിരുന്നു. അവരോട് ചോദിച്ചപ്പോള്‍ വേണോ എന്നാണ് അവര്‍ ചോദിച്ചത്. എന്നിട്ടും ഞാന്‍ അവരുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ നിന്നു.

 ആ ഉപദേശം കേള്‍ക്കാത്തതിന്റെ തിക്തഫലം ഞാന്‍ അനുഭവിച്ചു. തെരെഞ്ഞെടുപ്പില്‍ പരാജപ്പെട്ടകൊണ്ടല്ല ഞാന്‍ രാഷ്ട്രീയം ഉപേക്ഷിച്ചത്. കുട്ടികളും രമയും പറഞ്ഞ ആദ്യ അഭിപ്രായത്തോട് യോജിപ്പ് രേഖപ്പെടുത്താനുള്ള അവസരം പിന്നീടാണ് കിട്ടിയത്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് മമ്മൂക്കയെയാണ്. മൂന്നു സ്ഥാനാര്‍ത്ഥിയെയും മമ്മൂക്ക ഒരേപോലെ സത്കരിക്കും. മൂന്നുകൂട്ടരും ഹാപ്പി. മമ്മൂക്ക ഒരു പാര്‍ട്ടിയുടെയും ആളല്ല. എല്ലാ പാര്‍ട്ടിയുടെയും യോഗത്തില്‍ പങ്കെടുക്കുന്നയാളാണ്. 

എല്ലാ പാര്‍ട്ടിക്കാര്‍ക്കും അദ്ദേഹം സ്വീകാര്യനാണ്. അദ്ദേഹം സമദൂരം അല്ല, സമയടുപ്പം നോക്കുന്നയാളാണ്. ആ ലൈനാണ് ഞാനും ഫോളോ ചെയ്യാന്‍ തീരുമാനിച്ചത്. തോറ്റെന്ന കുറ്റബോധവും നിരാശയും മാറി. എനിക്കിന്ന് എല്ലാവരുമായും നല്ല അടുപ്പമാണ്. എല്ലാവര്‍ക്കും എന്നോടും നല്ല സ്‌നേഹവുമാണ്...'' 

 

Advertisment